Foot Ball Top News

തന്നോടൊപ്പം ലോകകപ്പ് നേടിയ സുഹൃത്തുക്കൾക്ക് പോഗ്ബയുടെയും ഗ്രീസ്മാന്റെയും അമൂല്യ സമ്മാനം

March 22, 2019

author:

തന്നോടൊപ്പം ലോകകപ്പ് നേടിയ സുഹൃത്തുക്കൾക്ക് പോഗ്ബയുടെയും ഗ്രീസ്മാന്റെയും അമൂല്യ സമ്മാനം

         ലോകകപ്പിന് തന്നോടൊപ്പം പോരാടിയ ഫ്രാൻസ് ടീമിലെ എല്ലാ അംഗങ്ങൾക്കും പോൾ പോഗ്ബയുടെയും ആന്റണിയെ ഗ്രീസ്മാന്റെയും വിലയേറിയ സമ്മാനം.  എല്ലാവർക്കും അവരവരുടെ പേര് ആലേഖനം ചെയ്തിട്ടുള്ള വിവിധതരം വജ്രങ്ങൾ പതിപ്പിച്ചിട്ടുള്ള മോതിരം ആണ് ലഭിക്കുക.  ഉദ്ദേശം 50,000 പൗണ്ട് അതായത് നാല്‍പത്തിയഞ്ചര ലക്ഷം  ഇന്ത്യൻ രൂപ വില വരുന്നതാണ് ഓരോ മോതിരങ്ങൾ. മോൾഡോവയും ആയി നടക്കാനുള്ള യൂറോ ക്വോളിഫയർ മത്സരങ്ങൾക്കായി താരങ്ങൾ ഒത്തുകൂടിയപ്പോഴാണ് അവർക്ക് ഈ അസുലഭ സമ്മാനം ലഭിച്ചത്.

         ഉസ്മാൻ ഡെംമ്പലേ  ബെഞ്ചമിൻ മെൻഡി  തുടങ്ങിയവർക്ക് ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചില്ല.  എന്നിരുന്നാലും അവർക്കുള്ള മോതിരം അവരെ തേടിയെത്തുക തന്നെ ചെയ്യും.  എൻ എഫ് എൽ സൂപ്പർ ബൗൾ,  എൻ ബി എ  ചാമ്പ്യൻഷിപ്പ്, എം എൽ ബി വേൾഡ് സീരീസ് തുടങ്ങിയ പ്രശസ്തമായ കായിക ടൂർണ്ണമെൻറ്കളിൽ വിജയികൾക്ക് ഇത്തരം മോതിരങ്ങൾ സമ്മാനിക്കാറുണ്ട്.  ഒരു അമേരിക്കൻ കായിക സംസ്കാരത്തിൻറെ ഭാഗമാണ്  അത്. എയ്സ് വെഞ്ചുറ –  പെറ്റ് ഡിറ്റക്റ്റീവ് എന്ന ജിം കാരിയുടെ പ്രശസ്തമായ ഹോളിവുഡ് കോമഡി ചിത്രത്തിൽ   അത്തരമൊരു  മോതിരത്തെ ചുറ്റിപ്പറ്റിയാണ് കഥ പോകുന്നത്- 1984 ഏ എഫ് സി ചാമ്പ്യൻഷിപ്പ് റിങ്.

 

         മോതിരം സമ്മാനിച്ച ശേഷമുള്ള ഹ്രസ്വമായ പ്രസംഗത്തിൽ പോഗ്ബ തന്റെ സഹ കളിക്കാരെ വിശേഷിപ്പിച്ചത് സഹോദരങ്ങൾ എന്നായിരുന്നു – “നമ്മൾ ഒരു കുടുംബമാണ്”. വേൾഡ് കപ്പ് ആർക്കും ഒറ്റയ്ക്ക് നേടാൻ കഴിയില്ല. അതിനായി ഈ കളിക്കാർ ഒരു കുടുംബം പോലെ കൂടെ നിന്നു. അതിനുള്ള ഒരു എളിയ സമ്മാനം ആണ് ഇത്. പോഗ്ബ കൂട്ടിച്ചേർത്തു.

 

         മോതിരം അലങ്കരിച്ചിരിക്കുന്നത് വെള്ള വജ്രങ്ങൾ ചുവന്ന മാണിക്യങ്ങൾ ഇന്ദ്രനീലം എന്നിവകൊണ്ടാണ് ഫ്രാൻസിനെ വെള്ള ചുവപ്പ് നീല എന്ന ദേശീയപതാകയിലെ വർണ്ണങ്ങളെ അനുസ്മരിപ്പിക്കുന്നു ഇത്.  ജെസൺ അർഷബൻ എന്ന യുഎസ് വജ്രവ്യാപാരി ആണ് മോതിരത്തിന് രൂപകല്പനയ്ക്ക് പിന്നിൽ.
Leave a comment