യൂറോ കപ്പ് യോഗ്യത മത്സരങ്ങൾ – ബെൽജിയത്തിനും വടക്കൻ അയർലണ്ടിനും വിജയം
2020 യൂറോ കപ്പിനായുള്ള യോഗ്യത മത്സരങ്ങളിൽ ബെൽജിയം റഷ്യയെയും ,വടക്കൻ അയർലൻഡ് യെസ്റ്റോണിയയേയും പരാജയപ്പെടുത്തി. മൂണിനെതിരെ ഒരു ഗോളുകൾക്കാണ് ബെൽജിയം വിജയച്ചതെങ്കിൽ ,എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു അയർലണ്ടിന്റെ വിജയം.
ബെൽജിയത്തിനു വേണ്ടി എഡൻ ഹസാർഡ് രണ്ടു ഗോളുകളും ടെയ്ലമെൻസ് ഒരു ഗോളും നേടി. ബെൽജിയം ഗോളി കോർട്വായുടെ പിഴവ് മുതലെടുത്തു ഡെനിസ് ചെറിഷേവ് റഷ്യക് വേണ്ടി ആശ്വാസ ഗോൾ നേടി. ബെൽജിയത്തിന്റെ ആക്രമണ ഫുട്ബോളിന് മുമ്പിൽ ,പ്രത്യേകിച്ച് ഹസാർഡിന്റെ വേഗതക്കും കേളീശൈലിക്കും മുമ്പിൽ പതറി പോയ റഷ്യൻ ടീമിനെ ആണ് കഴിഞ്ഞ രാത്രി കണ്ടത്. ഗോളി മരിനാറ്റോയുടെ മികവിൽ ആണ് റഷ്യ വഴങ്ങിയ ഗോളുകളുടെ എണ്ണം കുറച്ചതു. അവസാന നിമിഷങ്ങളിൽ മധ്യനിരയിൽ കളിക്കുന്ന ഗോളവിൻ ചുവപ്പു കാർഡ് കണ്ടു പുറത്തു പോയതും റഷ്യക് ക്ഷീണമായി.
രണ്ടാം പകുതിയിൽ നിയൽ മഗ്ഗിന്നും, നായകൻ സ്റ്റീവൻ ഡേവിസും നൽകിയ ഗോളുകളോടെ വടക്കൻ അയർലൻഡ് യെസ്റ്റോണിയയെ മറികടന്നു. അന്താരാഷ്ട്ര ഫുട്ബോളിൽ 2017 ശേഷമുള്ള ആദ്യ വിജയമായിരുന്നു അവർക്കു ഇത്. ജർമനിയും നെതെർലാൻഡ്സും ഉള്ള ഗ്രൂപ്പ് സി യിൽ ആണ് അയർലണ്ട്. അതിനാൽ ഈ വിജയം അവരെ സംബന്ധിച്ചു നിർണായകമായി മാറാനാണ് സാധ്യത.