നെതർലൻഡ്സ് 4-0 ബെലറൂസ് ; മെംഫിസിന്റെ ചിറകിലേറി ഓറഞ്ച് പട
യൂറോ കപ്പ് യോഗ്യത മത്സരത്തിൽ ഡച്ച് പട ബെലറൂസിനെ അനായാസം മറികടന്നു. മെംഫിസ് ഡീപേയുടെ ഇരട്ട ഗോളിന്റെ പിൻബലത്തിലാണ് അവർക്കു ഈ നേട്ടം കൈവരിക്കാൻ ആയതു. മാത്രമല്ല ബാക്കി രണ്ടു ഗോളുകൾക്കു അസ്സിസ്റ് നടത്തിയതും ഡീപേ ആയിരുന്നു. വൈനാൽഡവും വാൻ ഡൈക്കുമാണ് ഗോൾ നേടിയ മറ്റു താരങ്ങൾ.
തുടക്കത്തിലേ തന്നെ ആക്രമിച്ചു കളിച്ച ഓറഞ്ച പട ആദ്യമിനുട്ടിൽ തന്നെ മുന്നിൽ എത്തി. ബെലറൂസ് തരാം കോവലവ് നൽകിയ ബാക് പാസ് ഗോളിയുടെ കയ്യിൽ എത്തും മുമ്പ് മെംഫിസ് കാലിൽ ഒതുക്കുകയും വലചലിപ്പിക്കുകയും ആയിരന്നു. 21 ആം മിനുറ്റിൽ ഡച്ച് പട ലീഡ് ഉയർത്തി. വിങ്ങർ നൽകിയ ഒരു ക്രോസ്സ് മെംഫിസ് തന്റെ പുറംകാലുകൊണ്ടു വൈനാൽഡത്തിന് പാസ് ആയി നൽകുകയും വൈനാൾഡാം അത് ഗോൾ ആക്കി മാറ്റുകയും ആയിരുന്നു. 55 ആം മിനുറ്റിൽ തന്നെ ഫൗൾ ചെയ്തതിനു കിട്ടിയ പെനാൽറ്റി മെംഫിസ് ഗോൾ ആക്കി. അവസാന ഗോൾ പിറന്നത് 88 ആം മിനുറ്റിൽ ആണ്. മെംഫിസ് തൊടുത്ത ഒരു ഷോട്ട് ഗോളി തടഞ്ഞെങ്കിലും അത് അദ്ദേഹത്തിന് തന്നെ തിരിച്ചു വന്നു. പിന്നീട് ഷോട്ടിന് മുതിരാതെ സെക്കന്റ് പോസ്റ്റിൽ ഉള്ള വാൻ ഡൈകിനു അദ്ദേഹം പാസ് നൽകുകയും വാൻ ഡൈക് അത് അനായാസം ഗോൾ ആക്കുകയും ചെയ്തു.
ഡച്ച് ഫുട്ബോളിന്റെയും മെംഫിസിന്റെയും മടങ്ങി വരവായി ഇതിനെ നമുക്കു വിലയിരുത്താം. വര്ഷങ്ങള്ക്കു ശേഷമാണു ഇത്രയും നല്ല പ്രതിരോധവും മധ്യനിരയും ഡച്ച് ടീമിന് ഉണ്ടായതു. മെംഫിസ് ആകട്ടെ മുൻനിര ക്ലബ്ബുകളിൽ കളിക്കാൻ താൻ തയ്യാറായി എന്ന് അടുത്തിടെ പ്രഖ്യാപനം നടത്തിയിരുന്നു. അതിനു അടിവരയിടുന്ന പ്രകടനമാണ് അദ്ദേഹം കാഴ്ച വെച്ചത്. ഇപ്പോൾ ഫ്രഞ്ച് ക്ലബ് ലിയോണിന്റെ താരമാണ് മെംഫിസ്.