Cricket IPL Top News

ഇന്ത്യൻ പ്രീമിയർ ലീഗ് അവാർഡുകൾ : ഓറഞ്ച് ക്യാപ്പ്

March 21, 2019

author:

ഇന്ത്യൻ പ്രീമിയർ ലീഗ് അവാർഡുകൾ : ഓറഞ്ച് ക്യാപ്പ്

ഇത് വരെയുള്ള 11  ഇന്ത്യൻ പ്രീമിയർ ലീഗ് സീസണുകളിലെ ഏറ്റവും മികച്ച റൺവേട്ടക്കാരെ അഥവാ ഓറഞ്ച് ക്യാപ് നേടിയവരെ പരിചയപ്പെടാം.ഇത് വരെയുള്ള സീസണുകളിൽ ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവിൽ ആണ് കളിക്കാർ ഓറഞ്ച് ക്യാപ് സ്വന്തം ആക്കിയിട്ടുള്ളത്. ഇത് വരെ 3 ഇന്ത്യക്കാർ മാത്രമേ ഓറഞ്ച് ക്യാപ്പ് നേടിയിട്ടുള്ളു.5 തവണ ഓസ്‌ട്രേലിയൻ താരങ്ങൾ നേടി, 2 തവണ വെസ്റ്റിൻഡീസുകാർ ഓറഞ്ച് ക്യാപ് നേടിയപ്പോൾ ഒരു തവണ ന്യൂസിലാൻഡ് കളിക്കാരനും ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കി.എന്തായാലും 2019 സീസൺ തുടങ്ങാനിരിക്കെ ആരാധകർ ഉറ്റുനോക്കുന്നത് ആര് ഈ തവണ ഓറഞ്ച് ക്യാപ്പ് നേടും എന്നത് തന്നെയാണ്.

2008 ൽ ഐ പി ൽ തുടങ്ങിയ വർഷത്തിൽ ഓറഞ്ച് ക്യാപ്പ് നേടിയത് കിങ്‌സ് ഇലവൻ പഞ്ചാബിന്റെ ഷോൺ മാർഷ് ആയിരുന്നു.അദ്ദേഹം 11 മത്സരങ്ങളിൽ നിന്നും 616 റൺസോടെയാണ് റൺവേട്ടക്കാരിൽ മുൻപിലെത്തിയത്.2009 ൽ നടന്ന സീസണിൽ മുന്പിലെത്തിയത് 12 മത്സരങ്ങളിൽ നിന്നും 572 റൺസോടെ മാത്യു ഹെയ്ഡൻ ആയിരുന്നു.2010 ൽ നടന്ന സീസൺ ആയിരുന്നു സച്ചിൻ ടെണ്ടുൽക്കർ ഓറഞ്ച് ക്യാപ് സ്വന്തം ആക്കിയത്.15 മത്സരങ്ങൾ കളിച്ച അദ്ദേഹം 618 റൺസ് നേടി.പക്ഷെ ആ സീസണിൽ മുംബൈക്ക് കപ്പുയർത്താൻ സാധിച്ചില്ല.പിന്നീട് നടന്ന 2 ഐ പി ൽ സീസണുകളിലും റൺവേട്ടക്കാരിൽ മുൻപിൽ എത്തിയത് വെടിക്കെട്ടു ബാറ്റിങ്ങുകാരൻ ക്രിസ് ഗെയ്ൽ ആണ്.2011 സീസണിൽ അദ്ദേഹം 608 റൺസ് എടുത്തപ്പോൾ, 2012 സീസണിൽ 733 റൺസ് അടിച്ചു കൂട്ടി.2013 സീസണിൽ ക്യാപ്പ് നേടിയത് 733 റൺസ് എടുത്ത മൈക്കൽ ഹസിയാണ്.പക്ഷെ ഹസ്സിക്ക് ചെന്നൈയെ കിരീടത്തിൽ എത്തിക്കാൻ കഴിഞ്ഞില്ല.തൊട്ടടുത്ത സീസണിൽ റോബിൻ ഉത്തപ്പയാണ് ഓറഞ്ച് ക്യാപ്പ് നേടിയത്.660 റൺസാണ് 16 മത്സരങ്ങളിൽനിന്നും നേടിയത്.ഉത്തപ്പയുടെ ബാറ്റിംഗ് മികവിൽ 2014 സീസണിൽ കൊൽക്കത്ത കപ്പ് ഉയർത്തി.2015 സീസണിൽ 562 റൺസോടെ ഡേവിഡ് വാർണർ ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കി.2016 സീസണിൽ ആയിരുന്നു ഐ പി ൽ കണ്ട ഏറ്റവും വലിയ റൺവേട്ട നടന്നത്.973 റൺസാണ് വിരാട് കോഹ്ലി ആ സീസണിൽ അടിച്ചു കൂട്ടിയത്. ഇത് വരെ ആരും ആ റെക്കോർഡ് മറികടന്നിട്ടില്ല.2017 ലും 2018 ലും സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ കളിക്കാർ ആണ് ഓറഞ്ച് ക്യാപ്പ് നേടിയത്.ഡേവിഡ് വാർണറും കാണെ വില്ലിംസനും.ഇരുവരും 641,735 റൺസ് വീതം എടുത്തു.

   2008-Shaun Marsh- Kings eleven Punjab-616 Runs

        2009-Mathew Hayden-Chennai Super Kings-572 Runs

2010-Sachin Tendulkar-Mumbai Indians-618 Runs

              2011-Chris Gayle-Royal Challengers Bangalore-608 Runs

              2012-Chris Gayle-Royal Challengers Bangalore-733 Runs

       2013-Michael Hussey-Chennai Super Kings-733 Runs

         2014-Robin Uthappa-Kolkatha Knight Riders-660 Runs

    2015-David Warner-Sunrisers Hyderabad- 562 Runs

           2016-Virat Kohli-Royal Challengers Bangalore-973 Runs

    2017-David Warner- Sunrisers Hyderabad-641 Runs

         2018-Kane Williamson- Sunrisers Hyderabad-735 Runs

Leave a comment