അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾ: ജർമ്മനിക്ക് സമനില, വെയിൽസിന് വിജയം
ലിയോൺ ഗ്രോട്സ്ക ജർമനിയെ നാണക്കേടിൽനിന്ന് രക്ഷിച്ചു. മാറ്റ് ഹുമ്മൽസ് തോമസ് മുള്ളർ ജെറോം ബോട്ടങ് എന്നിവർ ഇല്ലാതെ ഇറങ്ങിയ പുതുതലമുറ ജർമനി സെർബിയയുടെ മുന്നിൽ നിന്ന് രക്ഷപ്പെട്ടത് കഷ്ടിച്ച്. ലോകകപ്പ് പരാജയത്തോടെ കഷ്ടകാലം തുടങ്ങിയ ജർമനിക്ക് ആയി കോച്ച് ജോക്കിം ലോ അടിമുടി മാറ്റമാണ് വരുത്തിയത്. ജർമൻ തട്ടകമായ ഫോക്സ്വാഗൺ അരീനയിൽ സെർബിയയുമായുള്ള താരതമ്യത്തിൽ ജർമനി തന്നെയായിരുന്നു വമ്പന്മാർ. എന്തിരുന്നാലും സെർബിയ അത് വകവെച്ചു കൊടുക്കാൻ തയ്യാറായിരുന്നില്ല.
സെർബിയക്കായി 12 മിനിറ്റിൽ ലൂക്കാ ജോവിഛ് വലകുലുക്കി. അടുത്തവർഷം ബാഴ്സലോണയിലേക്ക് ചേക്കേറും എന്ന് കരുതപ്പെടുന്ന ജോവിഛ് ജർമ്മൻ പ്രതിരോധത്തിന് കടുത്ത തലവേദനയായിരുന്നു. ഒന്നാം പകുതിയിലെ ഏറിയപങ്കും കിട്ടിയ അവസരങ്ങൾ ഗോളാക്കി മാറ്റാൻ കഴിഞ്ഞിരുന്നെങ്കിൽ ജർമ്മനിയെ നാണക്കേടിന്റെ പടുകുഴിയിലേക്ക് തള്ളിവിടുക ആകുമായിരുന്നു തള്ളിവിടാൻ സെർബിയക്ക് ആകുമായിരുന്നു.
എന്നാൽ അവസാന 30 മിനിറ്റ് ഉണർന്നു കളിച്ച ജർമ്മനി അർഹിച്ച സമനില പിടിച്ചെടുത്തു. 69 മിനിറ്റിൽ ലിയോൺ ഗ്രോട്സ്ക ബോക്സിന് വെളിയിൽ നിന്ന് എടുത്ത ഷോട്ട് തടുക്കുവാൻ സെർബിയൻ ഗോൾകീപ്പർ ദിമിത്രോവിഛിന് ആയില്ല. വിജയ് ഗോളിനായി ഇരുടീമും കിണഞ്ഞു ശ്രമിച്ചെങ്കിലും ലക്ഷ്യം പൂർത്തിയായില്ല. സ്കോർ 1-1.
മറ്റൊരു മത്സരത്തിൽ വെയിൽസ് ട്രിനിഡാഡ് ആൻഡ് ടൊബാഗോയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി. അധിക സമയത്ത് സ്ട്രൈക്കർ ബെൻ വുഡ്ബേൺ ആണ് വെയിൽസിന് വിജയഗോൾ സമ്മാനിച്ചത്. സൂപ്പർസ്റ്റാർ കളിക്കാരായ ഗരാത് ബെയിലിനെയും ആരോൺ റാംസെയെയും പുറത്തിരുത്തിയാണ് വെയിൽസ് മാനേജർ, മഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസമായ റയൻ ഗിഗ്സ് ടീമിനെ പ്രഖ്യാപിച്ചത്. അടുത്ത ആഴ്ച യൂറോ 2020 യോഗ്യത മത്സരത്തിന് സ്ലോവാക്യക്ക് എതിരെ ഇറങ്ങുന്ന വെയിൽസിന് ഈ വിജയം ഒരു ഉത്തേജനമാണ്.
– By കളിപ്രാന്തൻ