Foot Ball Top News

മെസ്സിയുടെ ഹാറ്റ് ട്രിക്കും അത്ഭുത ഗോളും – ഫാൻസ്‌ യുദ്ധത്തിന് കളമൊരുക്കി സമൂഹമാധ്യമങ്ങളും

March 19, 2019

മെസ്സിയുടെ ഹാറ്റ് ട്രിക്കും അത്ഭുത ഗോളും – ഫാൻസ്‌ യുദ്ധത്തിന് കളമൊരുക്കി സമൂഹമാധ്യമങ്ങളും

റയൽ ബെറ്റിസ്നു എതിരയ ലീഗ് പോരാട്ടത്തിൽ മെസ്സിയുടെ ഹാറ്റ് ട്രിക്കിന്റെ ബലത്തിൽ ബാഴ്സ 4 -1 നു വിജയിക്കുക ഉണ്ടായി. മെസ്സിയുടെ മൂന്നാമത്തെ ഗോൾ കായിക ലോകത്തെ തന്നെ പ്രകമ്പനം കൊള്ളിച്ചു. ബോക്സിന്റെ ഇടത്തെ മൂലയിൽ നിന്നു നടത്തിയ ഒരു ചിപ്പ് ഗോളിയെയും പ്രധിരോധ നിരയെയും കാഴ്ചക്കാരാക്കി വല ചലിപ്പിച്ചു. ഒരു കളിക്കാരൻ എന്ന നിലയിൽ മെസ്സിയുടെ മികവിനെയും ബുദ്ധിശക്തിയേയും സാക്ഷ്യപ്പെടുത്തിയ നിമിഷമായിരുന്നു അത്.

എന്നാൽ ഇതു മെസ്സിയുടെയും റൊണാൾഡോയുടെയും ആരാധകർ തമ്മിൽ സമൂഹ മാധ്യമങ്ങളിൽ പൊരിഞ്ഞ യുദ്ധത്തിനും കാരണമായി. ഗ്രീറ്റ്സ്റ് ഓഫ് ഓൾ ടൈം [GOAT] ആര് എന്ന ചോദ്യം വീണ്ടും കുഴപ്പിക്കാൻ ഇരു കൂട്ടരും കിണഞ്ഞു പരിശ്രമിച്ചു. റൊണാൾഡോയുടെ ഒറ്റക്കുള്ള പോരാട്ടം അവരെ ചാംപ്യൻസ്ൽ ലീഗിൽ അത്ലറ്റികോയെ മറികടക്കാൻ സഹായിച്ചിരുന്നു. ആ കളിയിൽ റൊണാൾഡോ ഹാറ്റ് ട്രിക്ക് നേടി ഏവരെയും അത്ഭുധപെടുത്തിയിരുന്നു.

ഈ കളിയിൽ മെസ്സി തന്റെ ഔദ്യോഗിക കളിയിലെ 33ആം ഹാറ്റ് ട്രിക്ക് ആണ് പൂർത്തീകരിച്ചത്. ഈ സീസണിൽ എല്ലാ മത്സരത്തിൽ നിന്നും അദ്ദേഹം 31 ഗോളുകൾ അനുനേടിയതു. കൂടാതെ 21 അസിസ്റ്റും സ്വന്തം പേരിൽ ചേർക്കുകയുണ്ടായി. ഈ സീസണിൽ മാത്രം അദ്ദേഹം 7 ഹാറ്റ് ട്രിൿകും നേടിയിട്ടുണ്ട്. റൊണാൾഡോ എന്ത് ചെയ്താലും അതിലും മനോഹരമായി മെസ്സിക്ക് ചെയ്യാൻ സാധിക്കും എന്നായി അദ്ദേഹത്തിന്റെ ആരാധകർ.

റൊണാൾഡോയും ഉഗ്രൻ ഫോമിലാണ്. എല്ലാ കളികളിൽ നിന്നുമായി 36 ഗോളും 24 അസിസ്റ്റും അദ്ദേഹം സ്വന്തമാക്കി കഴിഞ്ഞു. കൂടാതെ റൊണാൾഡോയുടെ ഹാറ്റ് ട്രിക്ക് ലോകോത്തര ടീമിനോടായിരുന്നു എന്ന് അദ്ദേഹത്തിന്റെ ആരാധകരും. ഏതായാലും ആരായിരിക്കും ഏറ്റവും മികച്ച കളിക്കാരൻ എന്നുള്ള ആരാധകരുടെ തർക്കം തുടരുക തന്നെ ചെയ്യും. കാരണം രണ്ടു ഈ രണ്ടു അനുഗ്രഹീത കളിക്കാർ വരും വർഷങ്ങളിലും കാണികളെ അത്ഭുദപ്പെടുത്തികൊണ്ടേ ഇരിക്കും എന്ന് ഏതാണ്ടൊക്കെ എല്ലാവര്ക്കും ഉറപ്പാണ്.

Leave a comment