Foot Ball Top News

ബംഗുളുരുവോ ഗോവയോ ? ഐ എസ് ൽ ഫൈനൽ ചിത്രം തെളിഞ്ഞു

March 12, 2019

author:

ബംഗുളുരുവോ ഗോവയോ ? ഐ എസ് ൽ ഫൈനൽ ചിത്രം തെളിഞ്ഞു

മാർച്ച് 17 നു മുബൈ ഫുട്ബോൾ അറീനയിൽ നടക്കുന്ന കലാശപോരാട്ടത്തോടെ 2018-19 സീസണിലെ ഐ എസ് ല്ലിനു തിരശീല വീഴും.വൈകിട്ട് 7.30 ന് ആണ് മത്സരം.ഐ സ് എല്ലിലെ മികച്ച രണ്ടു ടീമുകളുടെ കപ്പിനായുള്ള പോരാട്ടം എന്തായാലും തീപാറും.ഇരുവർക്കും ഇത് ആദ്യ ഐ സ് ൽ കിരീടത്തിൽ മുത്തമിടാനുള്ള അവസരമാകും.മികച്ച ഫോമിലുള്ള രണ്ടു ടീമുകൾ തമ്മിൽ ഏറ്റുമുട്ടുമ്പോൾ ആർക്കാകും വിജയം എന്ന് പ്രവചിക്കാൻ ഇരു ടീമിന്റെയും ആരാധകർക്കു ബുദ്ധിമുട്ടാണ്.ഗ്രൂപ്പ് ഘട്ടത്തിൽ ഇരുടീമുകളും പോയിന്റുകളിൽ ഒരുപോലെ ആയിരുന്നു.18 മത്സരങ്ങളിൽ 10 വിജയം, 4 തോൽവി, 4 സമനില ആയിരുന്നു ഇരുടീമുകളുടെയും പ്രകടനം.പക്ഷെ ഗ്രൂപ്പ് ഘട്ടത്തിൽ ഗോളടിയിൽ മുന്നിട്ടു നിന്നത് ഗോവ തന്നെ ആയിരുന്നു.ഗോവ 36 ഗോൾ അടിച്ചപ്പോൾ,20 ഗോൾ വഴങ്ങി.അതേസമയം ബാംഗ്ലൂർ 29 ഗോളുകൾ കണ്ടെത്തി പക്ഷെ 22 ഗോളുകൾ വഴങ്ങി.പ്ലേയോഫിൽ ബാംഗ്ലൂർ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ 4 – 2 എന്ന ഗോൾ അഗ്ഗ്രിഗേറ്റിലാണ് പരാജയപ്പെടുത്തിയത്.മറുവശത്തു ഗോവ 5 – 2 എന്ന അഗ്ഗ്രിഗേറ്റിലാണ് മുബൈ സിറ്റി എഫ് സിയെ പരാജയപ്പെടുത്തിയത്.

ഗോവയുടെ കരുത്ത് ഗോൾ മെഷീൻ ഫെറൻ കോറോമിനോസ് ആണ്.കോറോ അടിച്ചുകൂട്ടിയത് 16  ഗോളുകളാണ്.ഒപ്പം 7  അസിസ്റ്റുകളും.നിലവിൽ ഗോൾഡൻ ബൂട്ടിനുടമ കോറോമിനോസ് തന്നെ ആണ്.എന്തായാലും ഗോൾഡൻ ബൂട്ട് ഏറെക്കുറെ കോറോയുടെ കയ്യിൽ ഭദ്രം ആണ്.ഗോൾഡൻ ഗ്ലവ് ഗുർപ്രീത് സിംഗ് സന്ധുവിന്റെ കയ്യിലാണ്.അതും ഏറെക്കുറെ ഗുർപ്രീത് സിംഗ് സന്ധു ഉറപ്പിച്ചുകഴിഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *