Foot Ball

മലേഷ്യൻ ഫാൻ……

March 9, 2019

author:

മലേഷ്യൻ ഫാൻ……

 

പ്രവചനങ്ങൾ നടത്തുമ്പോൾ ഇതുപോലെ വേണം. മഞ്ചസ്റ്റർ യുണൈറ്റഡ് ഫാൻ ടിമ്മീ ചിന്നിന്റെ പ്രവചനം പോൾ നീരാളിയെ പോലും കടത്തി വെട്ടുന്നത് ആയിരുന്നു.

           ” സത്യത്തിൽ ഒരു നല്ല ചിന്ത തോന്നുന്നു. ഒന്നുകിൽ നമ്മൾ നല്ലതുപോലെ മേടിച്ചു കൂട്ടും. അല്ലെങ്കിൽ നല്ലൊരു പ്രകടനം തന്നെ കാഴ്ച വയ്ക്കും, ലുക്കാക്കൂ രണ്ടു ഗോളടിക്കും. പി എസ് ജീ ഒന്ന് തിരിച്ചടിക്കും. ഒടുവിൽ 92 മിനിറ്റിൽ ഇൻജുറി ടൈമിൽ റാഷ്ഫോർട് ഒന്നുകൂടി അടിച്ചു വിജയിപ്പിക്കുക. “

 

           ബുധനാഴ്ച ചാമ്പ്യൻസ് ലീഗ് തുടങ്ങുന്നതിനുമുമ്പ് ട്വിറ്ററിലൂടെയായിരുന്നു ഈ മലേഷ്യക്കാരൻ ഈ അസാമാന്യ പ്രവചനം നടത്തിയത്.

 

         ചിന്നിന്റെ ഈ പ്രവചനം കണ്ട് കണ്ണു തള്ളിയിരിക്കുകയാണ് യുണൈറ്റഡ് കളിക്കാർ. ട്വിറ്ററിൽ ചിന്നിനെ മത്സരിച്ച് പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുകയാണ് അവർ. തൻറെ സൈനോടു കൂടിയഒരു മഞ്ചസ്റ്റർ യുണൈറ്റഡ് ജേഴ്സി ആണ് ചിന്നിന് ആഷ്ലി യങ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഞായറാഴ്ചത്തെ കളി കൂടി ശരിയായി പ്രവചിച്ചാൽ, ജഴ്സിയിൽ എല്ലാ ടീം അംഗങ്ങളുടെ സൈനും വാഗ്ദാനം ചെയ്യുന്നു. ചിൻ എല്ലാ കളിയും പ്രവചിച്ചിരുന്നെങ്കിൽ എന്ന വിക്ടർ ലിന്റലോഫ് ആഗ്രഹം പ്രകടിപ്പിക്കുന്നു. കളിക്കാരിൽ പലരും അവരുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ ചിന്നിന്റെ പ്രവചനം ഷെയർ ചെയ്തിട്ടുണ്ട്. യുണൈറ്റഡിന് എന്തായാലും ഇത് നല്ലകാലമാണ്.
Leave a comment