Foot Ball Meme Kali Top News

ഡച്ച് ഫുട്ബോളിൽ വീണ്ടും വസന്തം പൂവിടുമ്പോള് !!

March 6, 2019

author:

ഡച്ച് ഫുട്ബോളിൽ വീണ്ടും വസന്തം പൂവിടുമ്പോള് !!

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിലെ ഒരു സുപ്രധാന നാഴികകല്ലായിരുന്നു മാഡ്രിഡിൽ അജാസ് നേടിയ വിജയം. സ്വന്തം ഗ്രൗണ്ടിൽ 2 -1 നു തോൽവി ഏറ്റുവാങ്ങിയതിന് ശേഷമായിരുന്നു ഈ വിജയം അവർ കരസ്ഥമാക്കിയത്. അജാസ് ഫുട്ബോളിൻറെ തിരിച്ചു വരവു ഡച്ച് ഫുട്ബോളിനെ മൊത്തത്തിൽ പ്രചോദിപ്പിക്കുന്നുണ്ട്. ബാഴ്‌സ പുതുതായി വാങ്ങിയ ഡിജോൺ അന്താരാഷ്ട്ര നിലവാരത്തിൽ പല തവണ മികച്ച പ്രകടനം കാഴ്ച വെച്ച് കഴിഞ്ഞിരിക്കുന്നു.അവരുടെ ഡിഫൻഡർ ഡി ലിജിത്ന്റെ ഒപ്പിനായി യൂറോപ്പയിലെ വൻകിട ക്ലബ്ബുകളായ മാഞ്ചസ്റ്റർ യുണൈറ്റഡ് , പി.സ്.ജി ,മാന് സിറ്റി തുടങ്ങിയവർ ട്രാൻസ്ഫർ മാർക്കറ്റിൽ സജീവമാണ്.ലിയോൺ തരാം മെംഫിസ് , റോമയുടെ കളിക്കാരനും പാട്രിക് ക്ളിവേട്ടന്റെ മകനായുമായ ജസ്റ്റിൻ ക്ളിവെർട്ടും തങ്ങളുടെ മിന്നും പ്രകടനം കാഴ്ച വച്ചുകൊണ്ട് ഇരിക്കുന്നു.

 

ലിവർപൂൾ താരം വാൻ ഡൈക് ആണ് എടുത്തു പറയണ്ട മറ്റൊരു കളിക്കാരൻ . 7 5 ദശലക്ഷം പൗണ്ട് കൊടുത്താണ് ലിവർപൂൾ മാനേജർ യോർഗെൻ ക്ളോപ്പ് അദ്ദഹത്തെ സ്വന്തമാക്കിയത്. തന്റെ വിലയെ ന്യായികരുക്കന്ന ഗംഭിര പ്രകടനമാണ് ഈ 6 .6 ” ഉയരമുള്ള പ്രധിരോധകാരൻ ഇതുവരെ കാഴ്ചവെച്ചത് . അദ്ദേഹത്തിന്റെ സാന്നിദ്ധ്യംഅവരുടേത് ഒരു പ്രതിരോധകോട്ടയായി മാറ്റിയിരിക്കുന്നു. ഏറ്റവും കൂടുതൽ ക്ലീൻ ശീട്സ് സ്വന്തമിക്യ പ്രധിരോധകാരനും അയാൾ തന്നെ. അദ്ദഹത്തിന്റെ ഉയർന്ന പന്തുകൾ കൈകളിലാകാനുള്ള പ്രാവണ്യം, അവരുടെ ആക്രണമത്തിന്റെ തീവ്രതയും കൂട്ടുന്നു. ഡി ലിജിത് ആണെങ്കിൽ അജാസ്‌ന്റെ മുഖമാണ്. അദ്ദേഹമുള്ള ഒരു കളിയിൽ പോലും അവർ തോറ്റിട്ടില്ല എന്നുള്ള വസ്തുത ഏവരെയും അമ്പരിപ്പിച്ചിരിക്കുകയാണ്.

ഡച്ച് മധ്യനിരയാണ് അവരുടെ കരുത്ത്‌ . ഡി ജോങ്ന്റെ തീപ്പൊരി പ്രകടനം ബാർസിലോണ അവരുടെ കീശയിൽ നിന്നും 8 5 ദശലക്ഷം മുടക്കുന്നതിൽ ആണ് കലാശിച്ചത് . അടുത്ത സീസണിൽ അദ്ദേഹം ബാർസലോണയിലേക്കു ചേക്കേറും. ഈ സീസൺ അജാസ്‌നു വേണ്ടി ധന്യമാക്കാനുള്ള ഒരു അവസരമായി അദ്ദേഹം വിചാരിച്ചാൽ, ലോക ഫുട്ബോൾ കണ്ട ഏറ്റവും നല്ല ഒരു കാഴ്ച മറ്റൊന്നുമാവില്ല . റയൽ മാഡ്രിഡിനെ തോൽപിക്കാൻ ബാർസ അദ്ദേഹത്തോട് ആവശ്യപ്പെട്ടത് ഒരു സുപ്രധാന വാർത്തയായിരുന്നു. ലിവര്പൂളിന്റെ ‘വൈനാൽടവയും’ കൂടി ആവുമ്പോൾ സുശക്തം . മെംഫിസും ക്ളിവെർട്ടും ചിറകുകൾക്ക് വേഗത പകരുന്നു. പഴയ പടകുതിരയായ റോബനെ ആർക്കും തള്ളിക്കളയാനുമായിട്ടില്ല.
ആക്രമണ നിര അത്ര പേരുകേട്ടതല്ലെങ്കിലും, യുവനിര പ്രതീക്ഷ കാത്തുസൂക്ഷിക്കുന്നു. പി.സ് വി എയ്നഥോവന്റെ സ്റ്റീവൻ ബെർച്ചവിന് ആണ് നിര നയിക്കുന്നത്. പി.സ്.വി യുടെ തന്നെ ലുക്ക് ഡി ജോങ്ങും സെവിയ്യയുടെ ക്വിൻസി പ്രൊമസും പ്രധിരോധനിരകൾ ഭേദിക്കാൻ കെല്പുള്ളവരാണ്. റോബൻ, മെംഫിസ് പോലുള്ള വിനഗേര്സ് അവരുടെ ഭാരം പലപ്പോഴും കുറക്കുന്നത് ഈ പുതുമുഖ കളിക്കാരെ ആശ്വസിപ്പിക്കുന്നു.

യുവാക്കളുടെ അക്കാദമി ആണ് അജാസ്‌ന്റെ വിജയം. ആഴ്‌സണൽ ക്ലബിന്റെ ഇതിഹാസങ്ങളായ ഡെന്നിസ് ബെർഗ്കാമ്പ്, ഓവർമാർസ് എന്നിവരാണ് ഈ അക്കാഡമിയുടെ ചുക്കാൻ പിടിക്കുന്നത്. ഈ സത്യസന്ധതയും അര്പണമനോഭാവവും വെറുതെ ആയി പോയില്ലാന് നമ്മുക്ക് ആശ്വസികാം അജാസ്‌നു തങ്ങളുടെ കളിക്കാരെ വൻകിട ക്ലബ്ബുകളിൽ നിന്ന് മറച്ചു വെക്കാൻ ആകില്ലെങ്കിലും ഡച്ച് ഫുട്ബോളിന് നിഴ്ചയമായും മുതല്കൂട്ടാകുന്ന സംഭവവികാസങ്ങളാണ് നാം കണ്ടോണ്ടിരിക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *