മിയാമി ഓപ്പൺ – സെറീന വില്ല്യംസ് പിന്മാറി
ഇടതു കാൽമുട്ടിനേറ്റ പരിക്കുമൂലം സെറിന വില്യംസ് മിയാമി ഓപ്പണിൽ നിന്ന് പിന്മാറി. അടുത്ത വർഷം ഇതേ വേദിയിൽ കളിക്കാൻ എത്തുമെന്ന് പ്രതീക്ഷ വച്ചാണ് സെറീന പിൻവാങ്ങുന്നത്. മൂന്നാംറൗണ്ടിൽ പതിനെട്ടാം സീഡ് ചൈനയുടെ ക്വിയാങ് വാങിനെ നേരിടാൻ ഇരിക്കുകയായിരുന്നു സെറീന. മെയ് അവസാനം റോളണ്ട് ഗാരോസിൽ ഫ്രഞ്ച് ഓപ്പൺ തുടങ്ങുംമുമ്പ് പരിക്കിൽ നിന്ന് മുക്തമാകാൻ കഴിയുമെന്ന് സെറീന വിശ്വസിക്കുന്നു.
അതേസമയം സഹോദരി വീനസ് വില്യംസ് മിയാമി ഓപ്പൺ പ്രീക്വാർട്ടറിൽ കടന്നു. റഷ്യയുടെ പതിനാലാം സീഡ് ദരിയാ കസട്കീനായെയാണ് നേരിട്ടുള്ള സെറ്റുകൾക്ക് വീനസ് പരാജയപ്പെടുത്തിയത്, സ്കോർ 6-3, 6-1. അമേരിക്കയുടെ സ്ലോവൻ സ്റ്റീഫൻസിന് അട്ടിമറിച്ചുകൊണ്ട് ജർമ്മനിയുടെ ടട്ടിയാന മരിയ അടുത്ത റൗണ്ടിൽ കടന്നു, സ്കോർ 6-3, 6-2.
ഓപ്പണിലെ ഇന്ത്യൻ സാന്നിധ്യം ഡബിൾസിൽ രോഹൻ ബൊപ്പണ്ണ ഡെന്നിസ് ഷപ്പൊവലോവ് (കനേഡിയൻ താരം) ക്വാർട്ടറിൽ കടന്നു. നിക്കോള മെകിടിച്ച് (ക്രൊയേഷ്യ)- മാർസെൽ ഗ്രനോളെഴ്സ് (സ്പെയിൻ) സഖ്യത്തെയാണ് ബൊപ്പണ്ണ സഖ്യം നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയത്. സ്കോർ 6-1, 6-2