Editorial Foot Ball Top News

ഇതിലും മികച്ച ആക്രമണ നിര സ്വപ്നങ്ങളിൽ മാത്രം !!

September 6, 2019

ഇതിലും മികച്ച ആക്രമണ നിര സ്വപ്നങ്ങളിൽ മാത്രം !!

കണക്ക് പുസ്തകത്തിൽ പോർച്ചുഗൽ ടീമിന്റെ അക്രമണനിരയെ വെല്ലാൻ മറ്റൊരു യൂറോപ്യൻ ടീം ഉണ്ടന്ന് തോന്നുന്നില്ല. അവർ യൂറോപ്യൻ നേഷൻസ് ലീഗ് ചാമ്പ്യന്മാരായതും യാദ്രശ്ചികമായി അതിനാൽ കണക്കാക്കാൻ സാധിക്കില്ല. ക്രിസ്റ്റിയാനോ റൊണാൾഡോയും ജാവോ ഫെലിക്സും വിങ്ങുകളിലും, ബെർണാഡോ സിൽവയും ബ്രൂണോ ഹെർണാഡസും മധ്യനിരയിലും കളിക്കുന്ന ഈ ടീം ഏതു പ്രധിരോധവും ഭേദിക്കും. ആയതിനാൽ വൂൾവ്‌സിന്റെ ഡിയാഗോ യോട്ടാ, അല്ലെങ്കിൽ ആന്ദ്രെസ് സിൽവ എന്നീ സ്‌ട്രൈക്കമാർക്ക് പലപ്പോഴും ജോലിഭാരം പോലും കുറവ്.

മാഞ്ചസ്റ്റർ സിറ്റിയുടെ ക്യാന്സലോയും ബാഴ്സയുടെ സമേഡോയും വിങ് ബാക്ക്‌മാരായി കളിക്കുന്നത് അവരുടെ ആക്രമണത്തിന്റെ തീവ്രത കൂട്ടുന്നു. ലോക നിലവാരത്തിൽ ഇത്രയും വേഗതയുള്ള വിങ് ബാക്ക്‌മാർ വേറെ ഇല്ല. പ്രതിരോധവും ശക്തമാണ്. പ്രധിരോധത്തിനെ സഹായിക്കാൻ എന്തിനും പോകുന്ന വില്യം കാർവാലോ ഹോൾഡിങ് മിഡ്‌ഫീൽഡർ ആയി നില്കുന്നത് ടീമിന്റെ അടിത്തറ ഭദ്രമാക്കുന്നു. വൂൾവ്‌സിന്റെ റൂബെൻ നെവാസ് ആണ് നോക്കിവെക്കേണ്ട മറ്റൊരു താരം. ഒരു ലോകോത്തര മധ്യനിരക്കാരനായി അദ്ദേഹം മാറിക്കഴിഞ്ഞിരിക്കുന്നു.

വൂൾവ്‌സിന്റെ ഡിയേഗോ യോട്ടയും റൂബെൻ നേവസും

സെർജിയോ അഗ്വേറൊ അല്ലെങ്കിൽ റോബർട്ട് ലെവൻഡോവാസ്‌കി എന്നീ കളിക്കാരുടെ നിലവാരമുള്ള ഒരു സ്‌ട്രൈക്കർ അവർക്ക് ഉണ്ടായെങ്കിൽ എന്ന് ആശിച്ചു പോകുന്നു. യോട്ടയും ആന്ദ്രെസ് സിൽവയും താരതമ്യേന നിലവാരം കുറഞ്ഞ കളിക്കാർ തന്നെയാണ്. ആയതിനാൽ റൊണാൾഡോ പലപ്പോഴും സെൻട്രൽ സ്‌ട്രൈക്കർ ആയി കളിക്കുന്നത് കാണാൻ സാധിക്കും. പക്ഷെ വൂൾവ്‌സിന്റെ യോട്ടക്ക് കുറച്ചു കൂടി അവസരം നൽകേണ്ടിയിരിക്കുന്നു. പ്രീമിയർ ലീഗിൽ മുൻനിര ടീമുകൾക്ക് എതിരെ പലവട്ടം അദ്ദേഹം തന്റെ പ്രതിഭ പുറത്തെടുത്തു കഴിഞ്ഞിരിക്കുന്നു. യോട്ടയെ പിന്നിൽ നിന്ന് സഹായിക്കാൻ റൊണാൾഡോയും ബെർണാഡോ സിൽവയും ഫെലിക്സും ഉള്ളപ്പോൾ ആരധകരുടെ മനം നിറയുമെന്നത് തീർച്ച.

Leave a comment