യൂറോ കപ്പ് യോഗ്യത മത്സരത്തിൽ ഹോളണ്ട് ജർമനിയെ നേരിടും – ഡച്ചുകാർക്ക് വിജയം അനിവാര്യം
യൂറോ കപ്പ് യോഗ്യത മത്സരങ്ങളിൽ ഇന്ന് വമ്പന്മാർ ഏറ്റുമുട്ടും. ആധിധേയരായി ജർമ്മനി യുവതാരങ്ങളാൽ സമ്പന്നമായ ഹോളണ്ടിനെ നേരിടും. ജയിക്കുകയാണെങ്കിൽ ജർമ്മനി ഗ്രൂപ്പ് ചാമ്പ്യന്മാരാകാൻ സാധ്യത ഉണ്ട്. ഇപ്പോൾ നാല് കളികളിൽ മുഴങ്ങുവനും വിജയിച്ച വടക്കൻ അയർലണ്ട് ആണ് ഗ്രൂപ്പ് ചാമ്പ്യന്മാർ. ജർമ്മനി ആകട്ടെ കളിച്ച മൂന്ന് കളികളും ജയിച്ചു 9 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. പക്ഷെ ഒരു കളി കുറച്ചു കളിച്ചിട്ടും ഗോൾ വിത്യാസം ജര്മനിക്കാണ് കൂടുതൽ. ആയതിനാൽ വിജയം അവരെ ഗ്രൂപ്പ് ചാമ്പ്യന്മാരാക്കും.
ഹോളണ്ട് ആകട്ടെ രണ്ടു കളി കളിച്ചത്തിൽ ഒരണ്ണം മാത്രമേ വിജയിച്ചുള്ളു. ഒരു കളി അവർ ജര്മനിയോട് തോൽവി വഴങ്ങുകയും ചെയ്തു. അതാകട്ടെ സ്വന്തം തട്ടകത്തിലും. വിജയം ഗ്രൂപ്പ് സാദ്ധ്യതകൾ നിലനിർത്താൻ ഡച്ച് പടക്ക് അനിവാര്യം ആണ്. വിജയം ഒരു മധുരപ്രതികരമാക്കാനും അവർക്ക് സാധിക്കും. ഡി യോങ്, ഡി ലിറ്റ്, വാൻ ഡൈക് എന്നീ വമ്പന്മാർ അണിനിരക്കുന്ന ഡച്ച് ടീമിന് പക്ഷെ നല്ല സ്ട്രൈക്കർമാർ ഇലാത്തത് തലവേദനയാകാൻ സാധ്യത ഉണ്ട്.