EPL 2022 European Football Foot Ball International Football Top News transfer news

ഫ്രാങ്ക് ലാംപാർഡ് കവൻട്രി സിറ്റി മാനേജരായി സ്ഥിരീകരിക്കപ്പെട്ടു

November 28, 2024

ഫ്രാങ്ക് ലാംപാർഡ് കവൻട്രി സിറ്റി മാനേജരായി സ്ഥിരീകരിക്കപ്പെട്ടു

ചാമ്പ്യൻഷിപ്പ് ടീമായ കവെൻട്രി സിറ്റിയുടെ മാനേജരായി ഫ്രാങ്ക് ലാംപാർഡിനെ നിയമിച്ചതായി ക്ലബ് വ്യാഴാഴ്ച സ്ഥിരീകരിച്ചു.14 ലീഗ് മത്സരങ്ങളിലെ ഏഴാം തോൽവിക്ക് ശേഷം നവംബർ 7 ന് പുറത്താക്കിയ മാർക്ക് റോബിൻസിന് പകരക്കാരനായി 2 ½ വർഷത്തെ കരാറിൽ  ലാംപാർഡ് ഒപ്പുവെച്ചു.2012-2013 കാലയളവിലാണ് റോബിൻസ് ആദ്യമായി കവൻട്രിയില്‍ മാനേജര്‍ ആയി പ്രവര്‍ത്തിച്ചത്.17 ല്‍ അദ്ദേഹം വീണ്ടും ക്ലബിലേക്ക് മടങ്ങി എത്തി.

 

Frank Lampard CONFIRMED as Coventry manager as Chelsea legend returns to  management after 18 months unemployed | The Sun

പ്ലേഓഫ് സ്ഥാനങ്ങളിൽ നിന്ന് 10 പോയിന്‍റിന് പിന്നില്‍ ഉള്ള  കവന്‍റ്റി 17-ാം സ്ഥാനത്താണ്. “ഞങ്ങളുടെ ക്ലബിൽ കോച്ചായി ചേരാൻ ഫ്രാങ്ക് ലാംപാർഡ് സമ്മതിച്ചതിൽ ഞാൻ സന്തുഷ്ടനാണ്. ചാമ്പ്യൻഷിപ്പിൽ ടീമുകളെ നയിച്ച പാടവം അദ്ദേഹത്തിന് ഏറെ ഉണ്ട്.അങ്ങനെ ഉള്ളതിനാല്‍ ഇവിടം വലിയ ബുദ്ധിമുട്ട് ഉണ്ടാകാന്‍ ഇടയില്ല.”കവൻട്രി ഉടമ ഡഗ് കിംഗ് പറഞ്ഞു.ലംപാര്‍ഡ് 2023 ൽ ആണ്  അവസാനമായി പരിശീലകന്‍റെ വേഷം അണിഞ്ഞത്.2018-ൽ ഡെർബി കൗണ്ടിയിൽ അദ്ദേഹം പരിശീലക റോള്‍ ആദ്യമായി അണിഞ്ഞു.പിന്നീട് അദ്ദേഹം എവര്‍ട്ടനിലും കുറച്ച് കാലം ചിലവഴിച്ചു.

Leave a comment