ഫ്രാങ്ക് ലാംപാർഡ് കവൻട്രി സിറ്റി മാനേജരായി സ്ഥിരീകരിക്കപ്പെട്ടു
ചാമ്പ്യൻഷിപ്പ് ടീമായ കവെൻട്രി സിറ്റിയുടെ മാനേജരായി ഫ്രാങ്ക് ലാംപാർഡിനെ നിയമിച്ചതായി ക്ലബ് വ്യാഴാഴ്ച സ്ഥിരീകരിച്ചു.14 ലീഗ് മത്സരങ്ങളിലെ ഏഴാം തോൽവിക്ക് ശേഷം നവംബർ 7 ന് പുറത്താക്കിയ മാർക്ക് റോബിൻസിന് പകരക്കാരനായി 2 ½ വർഷത്തെ കരാറിൽ ലാംപാർഡ് ഒപ്പുവെച്ചു.2012-2013 കാലയളവിലാണ് റോബിൻസ് ആദ്യമായി കവൻട്രിയില്‍ മാനേജര്‍ ആയി പ്രവര്‍ത്തിച്ചത്.17 ല്‍ അദ്ദേഹം വീണ്ടും ക്ലബിലേക്ക് മടങ്ങി എത്തി.
പ്ലേഓഫ് സ്ഥാനങ്ങളിൽ നിന്ന് 10 പോയിന്റിന് പിന്നില്‍ ഉള്ള കവന്റ്റി 17-ാം സ്ഥാനത്താണ്. “ഞങ്ങളുടെ ക്ലബിൽ കോച്ചായി ചേരാൻ ഫ്രാങ്ക് ലാംപാർഡ് സമ്മതിച്ചതിൽ ഞാൻ സന്തുഷ്ടനാണ്. ചാമ്പ്യൻഷിപ്പിൽ ടീമുകളെ നയിച്ച പാടവം അദ്ദേഹത്തിന് ഏറെ ഉണ്ട്.അങ്ങനെ ഉള്ളതിനാല്‍ ഇവിടം വലിയ ബുദ്ധിമുട്ട് ഉണ്ടാകാന്‍ ഇടയില്ല.”കവൻട്രി ഉടമ ഡഗ് കിംഗ് പറഞ്ഞു.ലംപാര്‍ഡ് 2023 ൽ ആണ് അവസാനമായി പരിശീലകന്റെ വേഷം അണിഞ്ഞത്.2018-ൽ ഡെർബി കൗണ്ടിയിൽ അദ്ദേഹം പരിശീലക റോള്‍ ആദ്യമായി അണിഞ്ഞു.പിന്നീട് അദ്ദേഹം എവര്‍ട്ടനിലും കുറച്ച് കാലം ചിലവഴിച്ചു.