വരാനിരിക്കുന്ന ഐപിഎൽ മെഗാ ലേലത്തിൽ താൻ ലിസ്റ്റ് ചെയ്തതായി ഇംഗ്ലണ്ടിൻ്റെ പേസ് ഇതിഹാസം ജെയിംസ് ആൻഡേഴ്സൺ അറിയിച്ചു
ഈ വർഷമാദ്യം ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വിജയകരമായ ഫാസ്റ്റ് ബൗളർ എന്ന നിലയിൽ തൻ്റെ അന്താരാഷ്ട്ര കരിയർ അവസാനിപ്പിച്ച ഇംഗ്ലണ്ടിൻ്റെ പേസ് ഇതിഹാസം ആണ് ജെയിംസ് ആൻഡേഴ്സൺ.അദ്ദേഹം ഇപ്പോള്‍ വരാനിരിക്കുന്ന ഐപിഎൽ മെഗാ ലേലത്തിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. 2014-ൽ അവസാനമായി ടി20 മത്സരം കളിക്കുകയും ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇതുവരെ ഒരു മത്സരം പോലും കളിക്കാതിരിക്കുകയും ചെയ്ത 42 കാരനായ ആൻഡേഴ്സൺ, നവംബർ 24, 25 തീയതികളിൽ ജിദ്ദയിൽ നടക്കുന്ന ലേലത്തിൽ പങ്കെടുക്കും.അടിസ്ഥാന വില 1.25 കോടി!!!!!!!!
ശ്രീലങ്കൻ ഇതിഹാസം മുത്തയ്യ മുരളീധരൻ (800), ഓസ്ട്രേലിയയുടെ സ്പിൻ മാന്ത്രികൻ ഷെയ്ൻ വോൺ (708) എന്നിവർക്ക് പിന്നിൽ 704 വിക്കറ്റ് വീഴ്ത്തി മൂന്നാമത്തെ ബോളര്‍ ആണ് ജയിംസ്. “ഒരു കളിക്കാരന്‍ എന്ന നിലയില്‍ എനിക്കു ഏറെ ചെയ്യാന്‍ കഴിയും.എനിക്കു ഇതുവരെ അനുഭവിച്ചറിയാന്‍ കഴിയാത്ത ഒരു ടൂര്‍ണമെന്‍റ് ഐപിഎല്‍ ആണ്.അതിനാല്‍ അവിടെയും ഒരു കൈ പയറ്റണം എന്നു എനിക്കു ആഗ്രഹം.”ആൻഡേഴ്സൺ ഒരു പോഡ്‌കാസ്റ്റിൽ ബിബിസി റേഡിയോ 4 ടുഡേയോട് പറഞ്ഞു.ലോകത്തിലെ ഏറ്റവും വലിയ ടി20 ലീഗിൽ കളിക്കുന്നതിലൂടെ ഒരു ബൗളർ എന്ന നിലയിൽ പഠനം തുടരാൻ മാത്രമല്ല, പരിശീലകനെന്ന നിലയിൽ കൂടുതൽ പരിചയവും അറിവും നേടാനും ആഗ്രഹിക്കുന്നുവെന്ന് ആൻഡേഴ്സൺ കൂട്ടിച്ചേര്‍ത്തു.