ഓസ്‌ട്രേലിയന്‍ ഏകദിനത്തില്‍ നന്നായി കളിച്ചാല്‍ പിസിബി ജേസൺ ഗില്ലസ്പിയെ ഓൾ ഫോർമാറ്റ് കോച്ചാക്കിയേക്കും
ഓസ്‌ട്രേലിയയിൽ നടക്കുന്ന വൈറ്റ് ബോൾ പര്യടനത്തിൻ്റെ ഫലങ്ങൾ തൃപ്തികരമാണെങ്കിൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ജേസൺ ഗില്ലസ്പിയെ ദേശീയ ടീമിൻ്റെ ഓൾ ഫോർമാറ്റ് ഹെഡ് കോച്ചാക്കിയേക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.ഗാരി കിർസ്റ്റൻ്റെ പെട്ടെന്നുള്ള രാജിയെത്തുടർന്ന് ടെസ്റ്റ് ടീം ഹെഡ് കോച്ച് ഗില്ലിസ്പിയും ഓസ്‌ട്രേലിയയിലെ വൈറ്റ് ബോൾ ടീമിൻ്റെ ചുമതല ഏറ്റെടുത്തിരുന്നു.
ഇപ്പോൾ, പുതിയ സ്ഥാനാർത്ഥികൾക്കായി തീര്‍യുന്നതിന് പകരം ജേസൺ ഗില്ലസ്പിയെ ഓൾ ഫോർമാറ്റ് ഹെഡ് കോച്ചായി നിയമിക്കാനുള്ള പദ്ധതിയിലാണ് ബോർഡ് പ്രവർത്തിക്കുന്നത് എന്നു പിസിബി വൃത്തങ്ങൾ വ്യാഴാഴ്ച പിടിഐയോട് പറഞ്ഞു.ഓസ്‌ട്രേലിയയിലെ ശേഷിക്കുന്ന മത്സരങ്ങളിൽ പാകിസ്ഥാൻ തൃപ്തികരമായ പ്രകടനം കാഴ്ചവെച്ചാൽ, എല്ലാ ഫോർമാറ്റുകളുടെയും മുഖ്യ പരിശീലകനായി ഗില്ലിസ്പിയെ ഏറ്റെടുക്കാൻ ആവശ്യപ്പെടും,” വൃത്തങ്ങൾ കൂട്ടിച്ചേർത്തു.നവംബർ 4 ന് മെൽബണിൽ നടന്ന ആദ്യ ഏകദിനത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ പാകിസ്ഥാൻ രണ്ട് വിക്കറ്റ് തോൽവി ഏറ്റുവാങ്ങി. വെള്ളിയാഴ്ച (അഡ്‌ലെയ്ഡ്), ഞായർ (പെർത്ത്) ദിവസങ്ങളിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ രണ്ട് ഏകദിനങ്ങൾ കൂടി കളിക്കും പച്ച പട.അതിനു ശേഷം അവര്‍ നവംബർ 14, 16, 18 തീയതികളില്‍ ടി20 മല്‍സരങ്ങളില്‍ ഓസീസിനെ വീണ്ടും നേരിടും.