EPL 2022 European Football Foot Ball International Football Top News transfer news

കര്‍വാഹാളിന്‍റെ കരാര്‍ നീട്ടി നല്കി റയല്‍ മാഡ്രിഡ്

October 7, 2024

കര്‍വാഹാളിന്‍റെ കരാര്‍ നീട്ടി നല്കി റയല്‍ മാഡ്രിഡ്

കാൽമുട്ടിന് ഗുരുതരമായി പരിക്കേറ്റ ഡാനി കാർവഹാളിന്‍റെ കരാര്‍ നീട്ടി നല്‍കിയതായി റയല്‍ മാഡ്രിഡ് അറിയിച്ചു.ആൻ്റീരിയർ ക്രൂസിയേറ്റ് ലിഗമെൻ്റ് ,വലതു കാലിലെ പോപ്ലിറ്റസ് ടെൻഡോൺ എന്നിവിടങ്ങളില്‍ ആണ് അദ്ദേഹത്തിന് പരിക്ക് സംഭവിച്ചിരിക്കുന്നത്.ഈ  വാര്‍ത്ത പുറത്തു വന്നതിനു നിമിഷങ്ങള്‍ക്ക് ശേഷം തന്നെ റയല്‍ താരത്തിന്‍റെ കരാര്‍ നീട്ടല്‍ വാര്‍ത്ത ഒഫീഷ്യല്‍ ആക്കി.

Real Madrid vs Villarreal, Dani Carvajal Injury against Villarreal, Laliga  2024

 

താരം ഉടന്‍ തന്നെ ശസ്ത്രക്രിയക്ക് വിധേയന്‍ ആകും.എതിര്‍ ടീം താരത്തിനെ ചലഞ്ച് ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു സ്പാനിഷ് താരം.എന്നാല്‍ അദ്ദേഹത്തിന്റെ കണക്ക് കൂട്ടലുകള്‍ തെറ്റി.ഫൌളില്‍ കലാശിച്ച ടാക്കിളിന് ശേഷം സ്‌ട്രെച്ചറിൽ ഫീൽഡിന് പുറത്തേക്ക് കൊണ്ടുപോകുമ്പോൾ സ്‌പെയിൻ രാജ്യാന്തര താരം കരയുകയായിരുന്നു.2002-ൽ പത്താം വയസ്സിൽ മാഡ്രിഡിൻ്റെ യൂത്ത് സ്ക്വാഡിൽ ചേര്‍ന്ന താരം 2013-ൽ പ്രധാന ടീമിൽ അംഗമായി, ആറ് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ ഉൾപ്പെടെ 26 കിരീടങ്ങൾ മാഡ്രിഡിനൊപ്പം  അദ്ദേഹം  നേടിയിട്ടുണ്ട്.

Leave a comment