പ്രീമിയർ ലീഗിൽ ഇന്ന് തീപാറും പോരാട്ടം
ഒരുവശത്തു സലാഹ് -മാനേ -ഫിർമിനോ എന്നിവർ , മറുവശത്തു അബാമേയങ്ങ് – ലകാസെറ്റ് – പെപെ! നേർക്കുനേർ വരുമ്പോൾ എന്നും ഗോൾമഴ പെയ്യിക്കാറുള്ള പ്രീമിയർ ലീഗിലെ ഏറ്റവും ശക്തമായ ആക്രമണ നിരയുള്ള ലിവർപൂളും ആര്സെനലും ഇന്ന് ലിവർപൂളിന്റെ തട്ടകമായ ആൻഫീൽഡിൽ ഏറ്റുമുട്ടുമ്പോൾ ആരാധകർ മറിച്ചൊന്നും പ്രതീക്ഷിക്കുന്നില്ല. പോയിന്റ് ടേബിളിൽ നിലവിൽ രണ്ടു മത്സരങ്ങളും വിജയിച്ച ഇരു ടീമുകളും വിജയത്തിൽ കുറഞ്ഞൊന്നും ലക്ഷ്യമിടുന്നില്ല. അവസാനമായി ആൻഫീൽഡിൽ ഏറ്റുമുട്ടിയപ്പോൾ 5-1എന്ന സ്കോറിന് വിജയം ലിവർപൂളിനൊപ്പമായിരുന്നു. ആ വിജയക്കുതിപ്പ് തുടരാൻ ക്ളോപ്പിന്റെ ടീം ഇറങ്ങുമ്പോൾ പൊരുതാനുറച്ചു തന്നെയാണ് ഉനായി എമേറിയുടെ ആര്സെനാലും വരുന്നത്. മത്സരം രാത്രി 10നു.






































