EPL 2022 European Football Foot Ball Indian football International Football Top News transfer news

പിണക്കം മറന്ന് ടെൻ ഹാഗും സാഞ്ചോയും ; സ്ട്രൈക്കര്‍ ആയി താരത്തിനു അവസരം ലഭിക്കും

August 5, 2024

പിണക്കം മറന്ന് ടെൻ ഹാഗും സാഞ്ചോയും ; സ്ട്രൈക്കര്‍ ആയി താരത്തിനു അവസരം ലഭിക്കും

പരിക്കേറ്റ റാസ്മസ് ഹോജ്‌ലണ്ടിന് പകരം മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ സെൻട്രൽ സ്‌ട്രൈക്കറായി ജാദൺ സാഞ്ചോ സീസൺ ആരംഭിക്കുമെന്ന് എറിക് ടെൻ ഹാഗ് നിർദ്ദേശിച്ചു. ആഴ്‌സണലിനെതിരായ യുഎസ് പര്യടനത്തിലെ ആദ്യ മത്സരത്തിനിടെ ഹാംസ്ട്രിംഗിന് പരിക്കേറ്റ ഹോജ്‌ലണ്ടിന് ആറാഴ്ച കളിയ്ക്കാന്‍ കഴിയില്ല.അദ്ദേഹത്തിൻ്റെ അഭാവത്തിൽ, 10 മാസത്തെ ഇടവേളക്ക് ശേഷം സാഞ്ചോ, ബുധനാഴ്ച റയൽ ബെറ്റിസിനെതിരായ മല്‍സരത്തില്‍ ടീമില്‍ ഇടം നേടിയിരുന്നു.

Ten Hag says Sancho could start for Man Utd in new role for Premier League  opener vs Fulham

 

കമ്മ്യൂണിറ്റി ഷീൽഡിൽ അടുത്തയാഴ്ച മാഞ്ചസ്റ്റർ സിറ്റിക്കെതിരെയും പ്രീമിയർ ലീഗ് സീസണിൻ്റെ ആദ്യ മല്‍സരത്തില്‍ ജോഷ്വ സിർക്‌സിക്ക് പകരം ആയി സാഞ്ചോക്ക് ആയിരിയ്ക്കും മുന്‍ഗണന.’ഒരു  സ്ട്രൈക്കര്‍  ആയി സാഞ്ചോയെ കളിപ്പിക്കുന്നതിലും ഭേദം വിങര്‍ ആയി ഇറക്കുന്നത് ആണ്.എന്നാല്‍ ജോഷ്വക്ക് ഇംഗ്ലണ്ട് ഫൂട്ബോള്‍ ശീലമായി വരുന്നതേ ഉള്ളൂ.” ടെന്‍ ഹാഗ് ഇംഗ്ലിഷ് മാധ്യമങ്ങളോട് പറഞ്ഞു.അതോടെ ഒരു വര്‍ഷത്തോളം നീണ്ട പിണക്കം കോച്ചും താരവും മറക്കാന്‍ നിര്‍ബന്ധിതര്‍ ആയേക്കും.

Leave a comment