EPL 2022 Euro Cup 2024 European Football Foot Ball International Football Top News transfer news

ഈ സമ്മറിലെ ബാഴ്സയില്‍ നിന്നും ആദ്യം ആര് പുറത്ത് പോകും എന്ന് ഉറപ്പായി

August 5, 2024

ഈ സമ്മറിലെ ബാഴ്സയില്‍ നിന്നും ആദ്യം ആര് പുറത്ത് പോകും എന്ന് ഉറപ്പായി

തങ്ങളുടെ മിഡ്ഫീല്‍ഡര്‍ ആയ ഒറിയോള്‍ റോമിയുവിനെ ലോണില്‍ ജിറോണയിലേക്ക് തിരിച്ചു  അയക്കാന്‍ ഒരുങ്ങുകയാണ് ബാഴ്സലോണ.അദ്ദേഹം കഴിഞ്ഞ സീസണില്‍ ആണ് വന്നത്.ബുസ്ക്കറ്റ്സിന് ശേഷം ബാഴ്സയുടെ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ ആയി കളിയ്ക്കാന്‍ സാവി തിരഞ്ഞെടുത്തത് ആയിരുന്നു അദ്ദേഹത്തിനെ.ആദ്യം അദ്ദേഹം ടു – മാന്‍ പിവറ്റ് പൊസിഷനില്‍ നന്നായി കളിച്ചു.ഫ്രെങ്കി ആയിരുന്നു അദ്ദേഹത്തിന്റെ അപ്പോഴത്തെ പാര്‍ട്ട്ണര്‍.

Top Barcelona prospect Marc Bernal agrees new long-term contract - Barca  Blaugranes

 

 

എന്നാല്‍ ഫ്രെങ്കിക്ക് പരിക്ക് പറ്റി പോയതോടെ റോമിയു പിഴവുകള്‍ വരുത്താന്‍ ആരംഭിച്ചു. ഇതോടെ സാവി ആന്ദൃയാസ് ക്രിസ്റ്റ്യന്‍സനെ പ്രതിരോധ മിഡ്ഫീല്‍ഡര്‍ ആയി കളിപ്പിക്കാന്‍ ആരംഭിച്ചു.പിന്നീട് റോമിയുവിന് ടീമിലേക്ക് വിളി ലഭിച്ചിട്ടില്ല.ഇപ്പോള്‍ മാനേജര്‍ ആയ ഹാന്‍സി ഫ്ലിക്കിനും റോമിയുവിനെ ടീമില്‍ നിലനിര്‍ത്താന്‍ തീരെ താല്‍പര്യം ഇല്ല.ലഭിക്കുന്ന വാര്‍ത്തകള്‍ പ്രകാരം ഹാന്‍സി ഫ്ലിക്ക് യുവ ലാമാസിയന്‍ താരം ആയ മാര്‍ക്ക് ബെര്‍ണാലിനെ ആയിരിയ്ക്കും ആ പൊസിഷനില്‍ കളിപ്പിക്കുക എന്ന് കേള്‍ക്കുന്നുണ്ട്.

Leave a comment