പിഎസ്ജിയും ബാഴ്സയും വില്യംസിനെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കി
അത്‌ലറ്റിക് ക്ലബ്ബിൽ നിന്ന് നിക്കോ വില്യംസിനെ സൈൻ ചെയ്യാനുള്ള ശ്രമങ്ങൾ പാരീസ് സെൻ്റ് ജെർമെയ്‌നും ബാഴ്‌സലോണയും ഊർജിതമാക്കിയതായി മുണ്ടോ ഡിപോർട്ടീവോ അറിയിച്ചു.എന്നാല്‍ താരത്തിനു വേണ്ടി അതിരുവിട്ട കണക്ക് ഒന്നും നല്കാന്‍ ബാഴ്സ തയ്യാര്‍ അല്ല,പിഎസ്ജിയുടെ കാര്യം നേരെ തിരിച്ചാണ്.വില്യംസിനെ സൈൻ ചെയ്യാൻ ലക്ഷ്യമിട്ടുള്ള പിഎസ്‌ജിയുടെ നീക്കത്തില്‍ ബാഴ്‌സ ആശങ്കാകുലരാണ്, അതിനാൽ ക്ലബ് സ്‌പോർടിംഗ് ഡയറക്ടർ ഡെക്കോ കരാർ ചർച്ച ചെയ്യുന്നതിന് വേണ്ടി അമേരിക്കന്‍ പര്യടനത്തിന് പോയില്ല.
22 കാരനായ വില്യംസിന് തൻ്റെ കരാറിൽ 58 മില്യൺ യൂറോ റിലീസ് ക്ലോസ് ഉണ്ട്.അത് നല്കാന്‍ ബാഴ്സ തയ്യാര്‍ ആണ്.എന്നാല്‍ സ്പെയിനിന് വേണ്ടി താരം വളരെ മികച്ച യൂറോ പര്യടനം പുറത്ത് എടുത്തതോടെ അദ്ദേഹത്തിന് വേണ്ടി 100 മില്യണ്‍ യൂറോ വരെ മുടക്കാന്‍ തയ്യാര്‍ ആയി ക്ലബുകള്‍ രംഗത്ത് ഉണ്ട്.എന്നാല്‍ താരത്തിനു ഏത് ക്ലബില്‍ പോകാന്‍ ആണ് താല്‍പര്യം എന്നതിനെ കുറിച്ച് ഒരു വിവരം ലഭിച്ചിട്ടില്ല.നീക്കോവിനെ ലഭിച്ചില്ല എങ്കില്‍ യുണൈറ്റഡിലെ സാഞ്ചോവിനെ സൈന്‍ ചെയ്യാന്‍ ആണ് പിഎസ്ജിയുടെ പദ്ധതി.