വെസ്റ്റ് ഇൻഡീസ് ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് : മൂന്നാം ദിനം അവസാനിക്കുമ്പോൾ 207 റൺസിന്റെ ലീഡുമായി ഇംഗ്ലണ്ട്
വെസ്റ്റ് ഇൻഡീസ് ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിലെ മൂന്നാം ദിവസം പൂർത്തിയായപ്പോൾ ഇംഗ്ലണ്ട് ശക്തമായ നിലയിൽ. ഇന്നലെ കളി അവസാനിക്കപ്പോൾ ഇംഗ്ലണ്ട് 248/3 എന്ന നിലയിലാണ്. മികച്ച പ്രകടനം നടത്തിയ ഇംഗ്ലണ്ടിന് ഇപ്പോൾ 207 റൺസിന്റെ ലീഡ് ഉണ്ട്. ഇന്നലെ 351/5 എന്ന നിലയിൽ ഇന്നിങ്ങ്സ് ആരംഭിച്ച വിൻഡീസ് ശേഷിച്ച അഞ്ച് വിക്കറ്റിൽ നിന്ന് 106 റൺസ് കൂടി നേടി. അവരുടെ ഒന്നാം ഇന്നിങ്ങ്സ് 457 റൺസിൽ അവസാനിച്ചു. വിൻഡീസ് താരം ജോഷുവയും ശമർ ജോസഫും ആണ് ടീമിനെ മികച്ച സ്കോറിൽ എത്തിച്ചത്. ശമർ 33 റൺസ് നേടിയപ്പോൾ ജോഷുവ പുറത്താകാതെ 82 റൺസ് നേടി. ഇതോടെ വിൻഡീസിന് 41 റൺസിന്റെ ലീഡ് ലഭിച്ചു.
രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഇംഗ്ലണ്ടിന് ഒന്നാം വിക്കറ്റ് ആദ്യം തന്നെ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ ബെന്നും(76) ഒലി പോപ്പും(51) ചേർന്ന് ടീമിനെ മുന്നോട്ട് നയിച്ചു. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 119 റൺസ് നേടി. ഇവർ പുറത്തായ ശേഷം റൂട്ടും ബ്രൂക്കും ചേർന്ന് ടീമിനെ മുന്നോട്ട് നയിച്ചു. 71 റൺസുമായി ബ്രൂക്കും) 37 റൺസുമായി റൂട്ടും ആണ് ഇപ്പോൾ ക്രീസിൽ. ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ 108 റൺസ് നേടിയിട്ടുണ്ട്.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സിൽ 416 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിങ്ങിൽ വിൻഡീസ് 457 റൺസ് നേടിയപ്പോൾ അവർക്ക് 41 റൺസിന്റെ ലീഡ് ലഭിച്ചു. പിന്നീട് രണ്ടാം ഇന്നിങ്ങ്സ് ആരംഭിച്ച ഇംഗ്ലണ്ട് 248/3 എന്ന നിലയിലാണ്