ബാഴ്സലോണയില്‍ മാനേജിങ് സ്റ്റാഫ് ആയി തിയഗോ ചേര്‍ന്നു !!!!!!!
ഫൂട്ബോള്‍ പ്ലേയര്‍ എന്ന നിലയില്‍ തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചതിന് ശേഷം തിയഗോ അലകാന്‍റ്റ ബാഴ്‌സലോണയിലെ ഹാൻസി ഫ്ലിക്കിൻ്റെ കോച്ചിംഗ് സ്റ്റാഫിൽ താൽക്കാലികമായി ചേർന്നതായി കറ്റാലൻ ക്ലബ് ബുധനാഴ്ച സ്ഥിരീകരിച്ചു.വെറും 33 വയസ്സുള്ള തിയഗോ ഹാന്‍സി ഫ്ലിക്കിന് കീഴില്‍ കളിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ ആശയങ്ങള്‍ സ്പാനിഷില്‍ പറഞ്ഞു കൊടുക്കാനുള്ള അറിവും തിയഗോക്ക് ഉണ്ട്.
ഇത് കൂടാതെ ബാഴ്സ ക്ലബിലെ ചിട്ടവട്ടങ്ങളും അദ്ദേഹത്തിന് നന്നായി അറിയാം.അദ്ദേഹം ബാഴ്സയോടൊപ്പം അമേരിക്കന്‍ ടൂറിന് ഉണ്ടായേക്കും.ബാർസയുടെ യൂത്ത് അക്കാദമിയായ ലാ മാസിയയിൽ റാങ്ക് നേടിയ ശേഷം, 2013 ൽ ബയേൺ മ്യൂണിക്കിൽ ചേരുന്നതിന് മുമ്പ് അദ്ദേഹം ആദ്യ ടീമിനായി 101 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.സാവി,ഇനിയെസ്റ്റ എന്നിവര്‍ മിഡ്ഫീല്‍ഡില്‍ അടക്കി ഭരിക്കുന്നതിനാല്‍ തിയഗോക്ക് ഫസ്റ്റ് ഇലവനില്‍ ഇടം നേടാന്‍ ആവാതെ ടീം വിടേണ്ടി വന്നു.ഇനി എന്തായാലും മാനേജര്‍ എന്ന നിലയില്‍ ഒരു മികച്ച കരിയര്‍ കെട്ടിപ്പടുക്കാനുള്ള ലക്ഷ്യത്തില്‍ ആണ് തിയഗോ.