ഇംഗ്ലണ്ട് – നെതര്‍ലാണ്ട്സ് മല്‍സരം നിയന്ത്രിക്കാന്‍ വിവാദ് റഫറി
വിവാദ ജര്‍മന്‍ റഫറി – ഫെലിക്‌സ് സ്വയർ, ബുധനാഴ്ചത്തെ യൂറോ സെമി ഫൈനല്‍ മല്‍സരം നയിക്കും.ഈ സ്വയര്‍ എന്ന വ്യക്തി 2005-ൽ റോബർട്ട് ഹോയ്‌സറിൽ നിന്ന് 300 യൂറോ കൈക്കൂലി വാങ്ങിയതിന് ശേഷം 2005-ൽ ആറ് മാസത്തേക്ക് വിലക്ക് നേരിട്ട വ്യക്തി ആണ്.ജർമ്മൻ ക്ലബ് വുപ്പർടലർ എസ്‌വിക്ക് അനുകൂലമായി സ്വയർ കൈക്കൂലി സ്വീകരിച്ചതായി 2005 ലെ അന്വേഷണത്തിൽ കണ്ടെത്തി.
2021 ല്‍ ബോറൂസിയ – ബയെണ്‍ മ്യൂണിക്ക് മല്‍സരത്തില്‍ പല തെറ്റായ കോലുകളും വിളിച്ചതിനു ഇദ്ദേഹം വീണ്ടും സംശയ നിഴലില്‍ പെട്ടിരുന്നു.ആ മല്‍സരത്തില്‍ ബോറൂസിയക്ക് ലഭിക്കേണ്ട പെനാല്‍റ്റി നല്‍കിയില്ല എന്നത് മൂലം അദ്ദേഹത്തിനെതിരെ ഇംഗ്ലണ്ട് യുവ മിഡ്ഫീല്‍ഡര്‍ ആയ ജൂഡ് പരസ്യമായി പരാമര്‍ശങ്ങള്‍ ഉന്നയിച്ചിരുന്നു.ബെല്ലിംഗ്ഹാമിൻ്റെ അഭിപ്രായത്തിന് 40,000 യൂറോ പിഴ യുവേഫ ചുമത്തിയിരുന്നു.നാളത്തെ മല്‍സരത്തില്‍ അദ്ദേഹം റഫറിയായി വരുന്നത് ഇരു ടീമുകളിലെ പല താരങ്ങള്‍ക്കും ഇഷ്ട്ടപ്പെട്ടിട്ടില്ല.ചൊവ്വാഴ്ച നടന്ന യൂറോ 2024 റൗണ്ട് 16 ൽ റൊമാനിയയ്‌ക്കെതിരെ നെതർലൻഡ്‌സിൻ്റെ മല്‍സരത്തിലും അദ്ദേഹം തന്നെ ആയിരുന്നു റഫറി.