കോപ അമേരിക്കയിലെ ഏറ്റവും ഗ്ലാമറസ് ആയ പോരാട്ടം
ഞായറാഴ്ച ലാസ് വെഗാസിലെ അല്ലെജിയൻ്റ് സ്റ്റേഡിയത്തിൽ ഒരു ഹെവിവെയ്റ്റ് സൗത്ത് അമേരിക്കൻ ഷോഡൗൺ ഇവന്റ് അരങ്ങേറും.2024-ലെ കോപ്പ അമേരിക്കയുടെ ക്വാർട്ടർ ഫൈനലിൽ ഉറുഗ്വേ ബ്രസീലുമായി ഏറ്റുമുട്ടാന്‍ ഒരുങ്ങുകയാണ്.ഈ ആവേശകരമായ മത്സരത്തിലെ വിജയികൾ കൊളംബിയയും പനാമയും തമ്മിലുള്ള ക്വാര്‍ട്ടര്‍ പോരാട്ടത്തിലെ വിജയിയുമായി ഏറ്റുമുട്ടും.ഇന്ത്യന്‍ സമയം നാളെ രാവിലെ ആറ് മണിക്ക് ആണ് മല്‍സരം നടക്കാന്‍ പോകുന്നത്.
കോപ്പ അമേരിക്കയിൽ ഇതുവരെയുള്ള പ്രകടനം കണക്കില്‍ എടുക്കുകയാണ് എങ്കില്‍ ഏറ്റവും മികച്ച ടീം ഉറുഗ്വായ് തന്നെ ആണ്.മൂന്നു ഗ്രൂപ്പ് മല്‍സരങ്ങളില്‍ ഒന്‍പതു ഗോളുകള്‍ നേടാന്‍ അവര്‍ക്ക് കഴിഞ്ഞു.എന്നാല്‍ ഇങ്ങോട്ട് ലഭിച്ചതു ആകട്ടെ ഒരേ ഒരു ഗോള്‍.മികച്ച ബാലന്‍സ് ഉള്ള ഈ ടീമിനെ ടൂര്‍ണമെന്റിലെ എല്ലാ ടീമുകളും ഒരേ പോലെ ഭയക്കുന്നു.തുടർച്ചയായ മൂന്നാം ടൂർണമെൻ്റിലും ബ്രസീൽ കോപ്പ അമേരിക്കയുടെ നോക്കൗട്ട് റൗണ്ടിലെത്തി, എന്നാൽ ഗ്രൂപ്പ് ജേതാക്കളായി മുന്നേറിയ കൊളംബിയയോട് 1-1 സമനിലയിൽ പിരിഞ്ഞതോടെ ഗ്രൂപ്പ് ഡിയിൽ ഒന്നാം സ്ഥാനം ഉറപ്പിക്കാനുള്ള അവസരം അവർക്ക് നഷ്ടമായി.പൊതുവേ ഗ്രൂപ്പ് ഘട്ടത്തില്‍ മികച്ച ഫോമില്‍ കളിക്കുന്ന ബ്രസീലിന് കാലിടറുന്നത് നോക്കൌട്ട് മല്‍സരങ്ങളില്‍ ആണ്.അത് മനസ്സില്‍ വെച്ച് കൊണ്ട് തന്നെ തുടക്കത്തില്‍ ലീഡ് നേടി എതിര് ടീമിന് മേല്‍ സമ്മര്‍ദം നല്കാന് ആയിരിയ്ക്കും സെലെക്കാവോ ടീമിന്റെ ലക്ഷ്യം.