യൂറോ 2024 ; അവസാന ക്വാര്‍ട്ടറില്‍ തുര്‍ക്കി – ഹോളണ്ട് പോരാട്ടം
യൂറോ 2024 സെമി ഫൈനലിൽ ഇടം നേടുന്നതിനായി നെതർലൻഡ്‌സും തുർക്കിയും ശനിയാഴ്ച വൈകുന്നേരം ബെർലിനിലെ ഐക്കണിക് ഒളിംപ്യാസ്റ്റേഡിയനിൽ ഏറ്റുമുട്ടും.ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് ആണ് മല്‍സരം നടക്കാന്‍ പോകുന്നത്.ഈ മല്‍സരത്തിലെ വിജയി സെമിയില്‍ സ്വിറ്റ്‌സർലൻഡുമായോ ഇംഗ്ലണ്ടുമായോ ഏറ്റുമുട്ടും.
ഹോളണ്ട് ടീമിന് ഈ ടൂര്‍ണമെന്റില്‍ സ്ഥിരാതയാര്‍ന്ന ഒരു ഗ്രൂപ്പ് പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞില്ല.മൂന്നാം സ്ഥാനം നേടിയത്തിന് ശേഷം ആണ് അവര്‍ നോക്കൌട്ട് യോഗ്യത നേടിയത്.എന്നാല്‍ കഴിഞ്ഞ മല്‍സരത്തില്‍ റൊമേനിയന്‍ ടീമിനെ എതിരില്ലാത്ത മൂന്നു ഗോളിന് പഞ്ഞിക്കിട്ട് ആണ് അവര്‍ ക്വാര്‍ട്ടര്‍ പ്രവേശനം നടത്തിയത്.റൊണാള്‍ഡ് കോമാന്റെ ടീമിന്റെ പ്രകടനം എങ്ങനെ ആയിരിയ്ക്കും എന്നു പ്രവചിക്കുക വളരെ ബുദ്ധിമുട്ടുള്ള കാര്യം ആയിരിക്കുന്നു.യുവ താരം സാവി സിമന്‍സ് , കോഡി ഗാക്ക്പ്പോ ഡീപെയ് എന്നിവരില്‍ ആണ് ഇന്നതെ ഓറഞ്ച് പടയുടെ പ്രതീക്ഷ.ഈ ടൂര്‍ണമെന്റിലെ കറുത്ത കുതിരകള്‍ ആയ തുര്‍ക്കി.കഴിഞ്ഞ മല്‍സരത്തില്‍ ഏവരെയും ഞെട്ടിച്ച് കൊണ്ട് മികച്ച ഫോമില്‍ ഉള്ള ഓസ്ട്രിയന്‍ ടീമിനെ പരാജയപ്പെടുത്താന്‍ അവര്‍ക്ക് കഴിഞ്ഞു.ഇന്നതെ മല്‍സരത്തിലും എതിര്‍ ടീമിന്റെ പ്രതിരോധ മേഘലയില്‍ പോലും നിരന്തരം പ്രെസ്സ് ചെയ്യാന്‍ ആയിരിയ്ക്കും തുര്‍ക്കി ടീമിന്റെ ഗെയിം പ്ലാന്‍.