“റൊണാള്‍ഡോ പോര്‍ച്ചുഗലിനെ അടുത്ത് ഒന്നും കൈ വിടാന്‍ പോകുന്നില്ല “
യൂറോ 2024 പുറത്തായതിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ തൻ്റെ രാജ്യത്തിനായി തൻ്റെ അവസാന മത്സരം ആണോ കളിച്ചത് എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറഞ്ഞ് പോർച്ചുഗൽ കോച്ച് റോബർട്ടോ മാർട്ടിനെസ്.എക്‌സ്ട്രാ ടൈമിൽ റൊണാൾഡോയ്ക്ക് ലഭിച്ച അവസരം നഷ്ടപ്പെടുത്തിയെങ്കിലും ഷൂട്ടൗട്ടിലെ ഒരു കിക്ക് അദ്ദേഹം ഗോളാക്കി മാറ്റി.മല്‍സരം തീര്‍ന്നത്തിന് ശേഷം താരങ്ങള്‍ അവരുടെ തകര്‍ന്ന മാനസികാവസ്ഥയില്‍ തുടരുകയാണ് എന്നും അതിനാല്‍ ഈ ചോദ്യം ഇപ്പോള്‍ ചോദിക്കേണ്ടത് അല്ല എന്നും അദ്ദേഹം പറഞ്ഞു.
എന്നിരുന്നാലും, 39 കാരനായ റൊണാൾഡോ ജർമ്മനിയിൽ നടന്ന ടൂർണമെൻ്റിലെ മുൻ പ്രതാപങ്ങൾ പുനരുജ്ജീവിപ്പിക്കാൻ പാടുപെട്ടു.താരത്തിന്റെ പ്രകടനത്തിന് വളരെ അധികം വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു.തൻ്റെ കരിയറിൽ ആദ്യമായാണ് റൊണാൾഡോ ഒരു പ്രധാന അന്താരാഷ്ട്ര ടൂർണമെൻ്റിൽ ഗോൾ നേടുന്നതിൽ അദ്ദേഹം പരാജയപ്പെടുന്നത്.എന്നാല്‍ ഫ്രാന്‍സിനെതിരെ മല്‍സരം ആരംഭിക്കുന്നതിന് മുന്നേ തന്നെ റൊണാള്‍ഡോ ഇത് തന്റെ അവസാന യൂറോ ആയിരിയ്ക്കും എന്നു പറഞ്ഞിരുന്നു.പല പോര്‍ച്ചുഗീസ് താരങ്ങളും വളരെ അധികം വിഷാദത്തില്‍ ആണ്.റൊണാള്‍ഡോ , അവരുടെ കാപ്റ്റന് വേണ്ടി എങ്ങനെയും ഈ യൂറോ ജയിക്കണം എന്ന ലക്ഷ്യത്തില്‍ ആയിരുന്നു.അതാണ് ഇപ്പോള്‍ തകര്‍ന്ന് തരിപ്പണം ആയത്.