” ഇനിയും ഫിസിക്കല്‍ ആവേണ്ടത് ഉണ്ട് ” – ഇറ്റാലിയന്‍ കളിക്കാര്‍ക്ക് മുന്നറിയിപ്പ് നല്കി ഇറ്റലിയുടെ പരിശീലകൻ ലൂസിയാനോ സ്പല്ലേറ്റി
ഒരു ഗോളിന് എക്സ്ട്രാ ടൈം വരെ പിന്നില്‍ നിന്നിട്ടും പൊരുതി നേടിയ ജയത്തിന് ശേഷം തന്റെ താരങ്ങളെ ഇറ്റലി കോച്ച് ലൂസിയാനോ സ്പല്ലെറ്റി വാനോളം പുകഴ്ത്തി.98 ആം മിനുട്ടില്‍ പകരക്കാരൻ മാറ്റിയ സക്കാഗ്നി നേടിയ ഗോളില്‍ ആണ് ഇറ്റലി നോക്കൌട്ട് യോഗ്യത നേടിയത്.എന്നാല്‍ ഈ വിജയം ആരെയും കബളിപ്പിച്ചിട്ടില്ല എന്നും ഇനിയും ഒട്ടേറെ മാറ്റങ്ങളും വളര്‍ച്ചകളും ടീമില്‍ നിന്നും താന്‍ പ്രതീക്ഷിക്കുന്നതായി സ്പല്ലെറ്റി പറഞ്ഞു.
“സ്പാനിഷ്,ക്രൊയേഷ്യന്‍ ടീമുകളുമായി കളിക്കുമ്പോള്‍ പ്രകടനം അല്പം മോശം ആകും.എന്നാല്‍ ഇവിടെ കണ്ടത് അതല്ല.ഏരിയല്‍ ചലഞ്ച്,വണ്‍ ഓണ്‍ വണ്‍ എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ ഞങ്ങള്‍ക്ക് ആയിരുന്നു മേല്‍ക്കൈ ലഭിക്കേണ്ടത്.എന്നാല്‍ അത് അങ്ങനെ ഉണ്ടായില്ല.ഇത് പ്രധാന കാരണം താരങ്ങള്‍ മെനക്കെട്ട് എന്തിനും മുതിരാന്‍ തയ്യാര്‍ ആവുന്നില്ല എന്നത് ആണ്.ഈ താരങ്ങള്‍ വളരെ മൃദു സമീപനം ആണ് കാണിക്കുന്നത്.ഇങ്ങനെ പോയാല്‍ എപ്പോള്‍ യൂറോ നിലനിര്‍ത്താന്‍ കഴിയില്ല എന്നു മാത്രം അല്ല, ചരിത്രം പരിശോധിക്കുകയാണ് എങ്കില്‍ ഇറ്റാലിയന്‍ ടീം എപ്പോഴും ഫിസിക്കലി കളിക്കുന്നവര്‍ ആണ്.രണ്ടാം പകുതിയില്‍ ഇറങ്ങിയ താരങ്ങള്‍ ആണ് കളി മാറ്റിയത്.അറ്റാക്ക് ചെയ്യുമ്പോഴും ടീമിന്റെ ഡിഫന്‍സ് ഷേപ്പ് അവര്‍ മറന്നില്ല.”ഇറ്റലിയുടെ പരിശീലകൻ ലൂസിയാനോ സ്പല്ലേറ്റി മാധ്യമങ്ങളോട് പറഞ്ഞു.