” എന്നെ ഇങ്ങനെ ജനിപ്പിച്ചത് ദൈവം ” – ലയണല്‍ മെസ്സി
ലയണല്‍ മെസ്സി ഒരു നാച്ചുറല്‍ ടാലെന്‍റ് ആണ് എന്നത് പല ഫൂട്ബോള്‍ മുതല്‍ വലിയ പണ്ഡിറ്റ്സ് , മാനേജര്‍ എന്നിവര്‍ വരെ പറയുന്നത് ആണ്.എന്നാല്‍ അദ്ദേഹത്തിന്റെ ആരാധകര്‍ പറയുന്നത് മെസ്സിയേ പോലൊരു താരത്തിന് ദൈവം നല്കിയ ഉയരകുറവ് എങ്ങനെ മുതല്‍ എടുക്കാം എന്നു നല്ല പോലെ അറിയാം – അതിനാല്‍ ആണ് അദ്ദേഹം ലോകോത്തര താരം ആയി മാറിയത് എന്നു.ഇപ്പോള്‍ ആദ്യം പറഞ്ഞ ആളുകള്‍ ആണ് ശരി എന്നു സമ്മതിച്ചിരിക്കുന്നു – ആര് എന്നലെ സാക്ഷാല്‍ മെസ്സി തന്നെ !!!!
ഈ അടുത്ത് നല്കിയ അഭിമുഖത്തില്‍ തനിക്ക് ദൈവം നല്കിയ സിദ്ധി നല്ല പോലെ ഉപകാരം ആയി എന്നു അദ്ദേഹം പറഞ്ഞു.”ചെറുപ്പം മുതല്‍ക്കേ എനിക്കു ഫൂട്ബോള്‍ ജീവന്‍ ആയിരുന്നു. എപ്പോഴും പന്ത് തട്ടും.അങ്ങനെ ചെയ്തു ചെയ്തു ഒരു ദിവസം എനിക്കു ഒരു മല്‍സരം കളിയ്ക്കാന്‍ അവസരം കിട്ടി.അന്ന് മുതല്‍ എല്ലവരും എന്റെ കളിയെ പുകഴ്ത്തി പറയാന്‍ തുടങ്ങി. അന്നൊന്നും എനിക്കു അതിന്റെ പൊരുള്‍ മനസില്ലായിരുന്നില്ല.പന്തുമായി മുന്നേറുക എന്നത് മാത്രം ആയിരുന്നു ചിന്ത.അത് നന്നായി ചെയ്യാന്‍ കഴിഞ്ഞിരുന്നു.അത് എല്ലാം ദൈവത്തിന്‍റെ വരം.”അർജൻ്റീന പോഡ്‌കാസ്റ്റർ ജുവാൻ പാബ്ലോ വാർസ്‌കിയോട് മെസ്സി പറഞ്ഞു.