യൂറോയില്‍ ഇന്ന് രണ്ടു ഹെവി വെയിറ്റുകളുടെ പോരാട്ടം
യൂറോയിലെ ഏറ്റവും ആവേശകരമായ മല്‍സരം ആണ് ഇന്ന് നടക്കാന്‍ പോകുന്നത്. ഇറ്റലി – ക്രൊയേഷ്യ ടീം പോരാട്ടം.ഇന്ന് ഇന്ത്യന്‍ സമയം രാത്രി പന്ത്രണ്ടര മണിക്ക് ലെപ്സിഗിൽ വെച്ച് ഇരു ടീമുകളും ഏറ്റുമുട്ടും.ഒരു ജയവും ഒരു തോല്‍വിയും നേരിട്ട ഇറ്റലി ടീമിന് ഇന്നതെ മല്‍സരത്തില്‍ സമനില നേടിയാല്‍ തന്നെ മതി അടുത്ത റൌണ്ടിലേക്ക് എത്താന്‍.
എന്നാല്‍ ക്രൊയേഷ്യന്‍ ടീമിന്റെ കാര്യം അല്പം പരുങ്ങലില്‍ ആണ്.ഈ മല്‍സരത്തില്‍ ജയിക്കുകയും സ്പെയിന് അല്‍ബേനിയയെ തോല്‍പ്പിക്കുകയും ചെയ്താല്‍ മാത്രമേ ക്രൊയേഷ്യയ്ക്ക് യോഗ്യത നേടാന്‍ കഴിയുകയുള്ളൂ.ഇറ്റലി വലിയ കരുത്ത് ഇല്ലാത്ത ടീം ആണ് എങ്കിലും അവര്‍ ക്രൊയേഷ്യയുടെ വെല്ലുവിളി മറികടക്കാന്‍ പോന്ന ഊര്‍ജം അവര്‍ക്കുണ്ട്.ലൂക്കാ മോഡ്രിച്ച് എന്ന ഇതിഹാസ താരത്തിന്റെ നാഷണല്‍ ജേഴ്സിയിലെ അവസാന മേജര്‍ ടൂര്‍ണമെന്റ് ആയതിനാല്‍ ഒരു വലിയ പോരാട്ടം തന്നെ ഇന്നതെ മല്‍സരത്തില്‍ ഈസ്റ്റേണ്‍ യൂറോപ്പിയന്‍ സംഘം ഇന്ന് റെഡ് ബുള്‍ അരീനയില്‍ കാഴ്ചവെക്കും.