ഗാസയിൽ വ്യോമാക്രമണത്തിൽ ഫുട്ബോൾ താരം അഹമ്മദ് അബു അൽഅത്ത കൊല്ലപ്പെട്ടു
ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ പലസ്തീൻ ഫുട്ബോൾ താരം അഹ്മദ് അബു അൽ-അത്തയും കുടുംബവും അവരുടെ വീട്ടിൽ കൊല്ലപ്പെട്ടതായി പലസ്തീൻ ഫുട്ബോൾ അസോസിയേഷൻ (പിഎഫ്എ) അറിയിച്ചു.ഗാസ സ്ട്രിപ്പ് ടീമായ അൽ-അഹ്ലി ഗാസയുടെ ഡിഫൻഡറായി കളിച്ച അബു അൽ-അത്ത, മെഡിക്കൽ പ്രൊഫഷണലായ ഭാര്യ റൂബ എസ്മായേൽ അബു അൽ-അത്ത അവരുടെ രണ്ട് കുട്ടികളും മരണം അടഞ്ഞു.വെള്ളിയാഴ്ചയാണ് വ്യോമാക്രമണം നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
2023 ഒക്ടോബറിൽ ഗാസയിലെ സംഘർഷം ആരംഭിച്ചതിന് ശേഷം 300-ലധികം അത്ലറ്റുകളും റഫറിമാരും സ്പോർട്സ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി ഫലസ്തീൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡൻ്റ് ജിബ്രിൽ റജൗബ് പറഞ്ഞു.ഒക്ടോബർ 7 മുതൽ ഗാസയിൽ ഇസ്രായേൽ നടത്തിയ സൈനിക ആക്രമണത്തിൽ 37,598 ഫലസ്തീനികൾ കൊല്ലപ്പെടുകയും 86,032 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇന്ന് ഗാസ ആരോഗ്യ മന്ത്രാലയം പുറത്തു വിട്ട കണക്ക് വ്യക്തം ആക്കുന്നു.