EPL 2022 Euro Cup 2024 European Football Foot Ball International Football Top News transfer news

യൂറോ 2024 ; തുടര്‍ച്ചയായ രണ്ടാം വിജയം നേടാന്‍ ജര്‍മന്‍ ഫൂട്ബോള്‍ ടീം

June 19, 2024

യൂറോ 2024 ; തുടര്‍ച്ചയായ രണ്ടാം വിജയം നേടാന്‍ ജര്‍മന്‍ ഫൂട്ബോള്‍ ടീം

ബുധനാഴ്ച സ്റ്റട്ട്ഗാർട്ടിലെ എംഎച്ച്പിഎറീനയിൽ നടക്കുന്ന ഗ്രൂപ്പ് എ പോരാട്ടത്തിൽ ഹംഗറിയുമായി ഏറ്റുമുട്ടാന്‍ ഒരുങ്ങുകയാണ് ജര്‍മനി.ഇന്ന് ഇന്ത്യന്‍ സമയം ഒന്‍പതര മണിക്ക് ആണ് കിക്കോഫ്.ആദ്യ മല്‍സരത്തില്‍ ജര്‍മനി ഒന്നാം സ്ഥാനത്ത് ആണ് , അതേ സമയം സ്വിസ്സ് ടീമിനെതിരെ രണ്ടു ഗോളിന് പരാജയപ്പെട്ട  ഹംഗറി മൂന്നാം സ്ഥാനത്താണ്.

Germany's Ilkay Gundogan during training on May 30, 2024

മാനേജര്‍ റോളില്‍ ജൂലിയന്‍ നാഗല്‍സ്മാന്‍ വന്നതിനു ശേഷം ജര്‍മനിയുടെ  ആദ്യ ചില മല്‍സരങ്ങളിലെ പ്രകടനം അത്രക്ക് മികച്ചത് ആയിരുന്നില്ല.അവര്‍ക്ക് ഫോം പെട്ടെന്നു കണ്ടെത്താന്‍ കഴിഞ്ഞില്ല.എന്നാല്‍ യൂറോ ആദ്യ മല്‍സരത്തില്‍ ഏതൊരു ടീമുമും കൊതിക്കുന്ന തുടക്കം തന്നെ ആണ് അവര്‍ക്ക് ലഭിച്ചത്.ദുര്‍ഭലര്‍ ആണ് എങ്കിലും സ്കാട്ട്ലണ്ടിനു ഒരു തരത്തില്‍ പോലും തല ഉയര്‍ത്താന്‍ ജര്‍മന്‍ പ്രൊഫഷണല്‍ ഫൂട്ബോള്‍ താരങ്ങള്‍ സമ്മതിച്ചില്ല.ഹംഗറി ടീമിന് നിലവില്‍ കാര്യമായ മുന്നേറ്റങ്ങള്‍ ഒന്നും നടത്താന്‍ കഴിഞ്ഞിട്ടില്ല.കഴിഞ്ഞ മല്‍സരത്തില്‍ അവര്‍ക്ക് സ്വിസ്സ് പടക്കെതിരെ കാര്യമായി ഒന്നും തന്നെ ചെയ്യാന്‍ കഴിഞ്ഞില്ല.ഇന്നതെ മല്‍സരത്തില്‍ പ്രതിരോധത്തില്‍ വല്ല അബദ്ധവും പിണഞ്ഞാല്‍ തുടരെ തുടരെ അറ്റാക്കിങ് ചെയ്യുന്ന ജര്‍മനി അത് മുതല്‍ എടുക്കും.

Leave a comment