യുവ ബാഴ്സ താരത്തിനെ സൈന്‍ ചെയ്യാന്‍ പ്രാരംഭ ബിഡ് നല്കി യുണൈറ്റഡ്
ബാഴ്‌സലോണയുടെ മധ്യനിര താരം ഫെർമിൻ ലോപ്പസിനായി മാഞ്ചസ്റ്റർ യുണൈറ്റഡ് 25.4 മില്യൺ പൗണ്ട് ബിഡ് സമർപ്പിച്ചതായി റിപ്പോർട്ട്.കഴിഞ്ഞ സീസണില്‍ 42 മത്സരങ്ങളിൽ പങ്കെടുത്ത 21-കാരൻ കറ്റാലൻ ഭീമന്മാർക്ക് വേണ്ടി വളരെ മികച്ച പ്രകടനം കാഴ്ചവെച്ചു.പെഡ്രി,ഗാവി എന്നിവരുടെ പരിക്ക് മൂലം അസ്ഥിരത നേരിടുന്ന ബാഴ്സ ടീമിന് ലോപ്പസിന്‍റെ സാന്നിധ്യം ഏറെ ഗുണം ചെയ്തു.
സ്പാനിഷ് മാധ്യമമായ സ്പോര്‍ട്ട് നല്കിയ റിപ്പോര്‍ട്ട് പ്രകാരം സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ബാഴ്‌സലോണയുടെ ലോപ്പസിനെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പിന്തുടരാന്‍ തുടങ്ങിയിട്ട് കാലം കുറച്ച് ആയി.അത് ഇപ്പോള്‍ ആദ്യ നീക്കവും യുണൈറ്റഡ് നടത്തിയിരിക്കുന്നു.സ്പാനിഷ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് അനുസരിച്ച് താരത്തിനെ അവര്‍ ബീഡ് ചെയ്തത് 25.4 മില്യണ്‍ യൂറോക്ക് ആണ്.യുണൈറ്റഡ് ഹെഡ് കോച്ച് എറിക് ടെൻ ഹാഗ് ലോപ്പസിൻ്റെ വലിയ ആരാധകനാണെന്നും മിഡ്ഫീൽഡിൽ നിന്ന് ഗോളുകൾ നേടാനുള്ള അദ്ദേഹത്തിൻ്റെ കഴിവിനെ ഡച്ച് കോച്ച് ഏറെ പ്രശംസിക്കുന്നു എന്നും റിപ്പോര്‍ട്ട് വ്യക്തം ആക്കി.ഇത് കൂടാതെ മറ്റൊരു ബാഴ്സ മിഡ്ഫീല്‍ഡര്‍ ആയ ഫ്രെങ്കി ഡി യോങ്ങിനെയും സൈന്‍ ചെയ്യാന്‍ യുണൈറ്റഡ് ശ്രമം നടത്തുന്നുണ്ട്.