Euro 2024: Player to watch – സാവി സിമ്മൺസ്
മെസിയുടെ പിൻഗാമി എന്ന ഹൈപ്പിൽ വന്ന സാവി സിമ്മൺസ് ബാഴ്സിലോണ വിടുമ്പോൾ അതൊരിക്കലും പ്രതിഫലസംബന്ധമായ കാരണമായിരുന്നില്ല എന്നായിരുന്നു ക്ളബ്ബിനോട് അടുപ്പമുള്ളവരുടെ പ്രതികരണം..അവരുദ്ദേശിച്ച ലെവലിലേക്ക് പയ്യൻ എത്തിയിരുന്നില്ല.PSG യിലേക്കുള്ള ട്രാൻസ്ഫർ പക്ഷെ ഉദ്ദേശിച്ച ഗുണം ചെയ്തില്ല..താരനിബിഢമായ ടീമിൽ സ്ഥാനമുറപ്പിക്കാൻ അവനായില്ല.
ഫ്ലോപ്പ് -ഓവർ ഹൈപ്പ്ഡ് വിശേഷണങ്ങൾ ചാർത്തിക്കിട്ടിയ സമയത്താണ് റാഫേൽ വാൻഡർവാർട്ട് അവന്റെ ഉപദേശകനാവുന്നത്..
PSV യിലേക്കുള്ള മാറ്റം ബുദ്ധിപൂർവമായ ഒന്നായിരുന്നു..റൂഡ് വാൻനിസ്റ്റൽ റൂയിയുടെ കീഴിൽ തന്റെ പൊട്ടൻഷ്യലിനോട് നീതിപുലർത്താൻ അവനായി..ഗാക്പോയുമൊത്തുള്ള പാർട്ട്ണര്ഷിപ് സമാനതകളില്ലാത്തതായിരുന്നു..
PSV ലീഗ് ചാമ്പ്യന്മാരായി,Gakpo യും Madueka യും ഡച് ക്ളബ്ബ് വിട്ട് ഇംഗ്ളണ്ടിലേക്ക് കൂടുമാറിയപ്പോഴും ടീമിനെ അക്കൊല്ലം രണ്ടാമതെത്തിച്ചതിലും സാവിയുടെ പങ്ക് വലുതായിരുന്നു .പിന്നീട് RB ലൈപ്സിഷിലും മിന്നുന്ന ഫോം തുടർന്നു..നാഷണൽ ടീമിലേക്ക് വിളിയെത്തി .ഇക്കഴിഞ്ഞ ദിവസം ആദ്യ രാജ്യാന്തരഗോളും നേടി..യൂറോയിൽ നെതർലൻഡ്സ് പ്രതീക്ഷ വെച്ചിരിക്കുന്ന
ഘടകങ്ങളിലൊന്ന് ഗാക്പോ-സാവി സഖ്യമാണ്.
ടെക്നിക്കാലിറ്റി,വിഷൻ, ക്ലിനിക്കൽ ഫിനിഷിങ് എബിലിറ്റി,ബോൾ കാരിയിങ്,സ്പീഡും ആക്സിലറേഷനും,സെറ്റ് പീസ് മികവ് എല്ലാത്തിലുമുപരി വർക്ക് റേറ്റും..
നിരാശപ്പെടുത്തില്ലായിരിക്കും അല്ലെ !
written by – Sumith Jose