Cricket cricket worldcup Cricket-International Epic matches and incidents legends Renji Trophy Top News

ഐപിഎല്‍ 2024 ; കിരീടം നേടിയില്ല എങ്കിലും ചെന്നൈ തന്നെ ” സൂപ്പര്‍ കിങ്സ് “

June 13, 2024

ഐപിഎല്‍ 2024 ; കിരീടം നേടിയില്ല എങ്കിലും ചെന്നൈ തന്നെ ” സൂപ്പര്‍ കിങ്സ് “

പല അവസാന മിനുറ്റ് ട്വിസ്റ്റുകളും കൊണ്ട് ഈ ഐപിഎല്‍ സീസണ്‍ അവിസ്മരണീയം ആയിരുന്നു.കഴിഞ്ഞ മുന്‍ സീസണുകളെക്കായിലും ഏറെ ആരാധക പിന്തുണയും ശ്രദ്ധയും ഈ സീസണില്‍ ഐപിഎലിന് ലഭിച്ചിട്ടുണ്ട്.ഫോറിന്‍ താരങ്ങള്‍ ചില സമയങ്ങളില്‍ ടീം വിട്ടു പോയി എങ്കിലും അതൊന്നും  പ്രീമിയര്‍ ലീഗിന്‍റെ ശോഭയെ  ബാധിച്ചില്ല.കഴിഞ്ഞ ഒരു വർഷത്തിനിടെ ഐപിഎല്ലിൻ്റെ ബിസിനസ് മൂല്യം 6.5 ശതമാനവും ബ്രാൻഡ് മൂല്യം 6.3 ശതമാനവും വർധിച്ചതായി ആഗോള നിക്ഷേപ ബാങ്കായ ഹൗലിഹാൻ ലോക്കി അതിൻ്റെ ഏറ്റവും പുതിയ റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്.

 

ആകാപ്പാടെ 135,000 കോടിയാണ് ഐപിഎലിന്‍റെ ഈ സീസണിലെ  ബിസിനസ്.ക്രിക്കറ്റ് ലോകത്ത് ഏറ്റവും ഗ്ലാമര്‍ ആയ ലീഗ് ആയി ഐപിഎല്‍ ഇപ്പോഴും നിലനില്‍ക്കുന്നതിന്‍റെ കാരണവും ഇത്രക്ക് വലിയ ബിസിനസ് ആയി ഇത് വളര്‍ന്നത് മൂലം ആണ്.അതുപോലെ ഐപിഎലിലെ ഏറ്റവും മൂല്യം ആര്‍ന്ന ടീം ഏഷ്യയിലെ തന്നെ ധനികന്‍ ആയ മുകേഷ് അംബാനിയുടെ മുംബൈ അല്ല.തല ധോണി നയിക്കുന്ന ചെന്നൈ ആണ് ഐപിഎലിലെ ഏറ്റവും കൂടുതല്‍ മൂല്യം ഉള്ള ടീം.ഏകദേശം 2000 കോടി രൂപയുടെ അടുത്താണ് ചെന്നൈയുടെ മൂല്യം.1900 കോടിയുടെ മൂല്യം ആയി ബാംഗ്ലൂര്‍ , 1800 കോടി മൂല്യം ആയി ചാമ്പ്യന്മാര്‍ ആയ കൊല്‍ക്കത്ത എന്നിവര്‍ ആണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.ഈ സീസണില്‍ ഐപിഎല്‍ കിരീടം നേടിയത് മൂലം മൂല്യത്തില്‍ 20 ശതമാനത്തോളം വളര്‍ച്ചയാണ് നൈറ്റ് റൈഡേര്‍സിന് ലഭിച്ചത്.

 

Leave a comment