യൂറോ 2024: ഇംഗ്ലണ്ടിൻ്റെ ജോൺ സ്റ്റോൺസിന് അസുഖം ; ഇംഗ്ലണ്ട് ടീമിന്റെ പ്രതിരോധം വെള്ളത്തില്‍ ?
യൂറോ 2024 അടുക്കുംത്തോറും ഇംഗ്ലണ്ട് ടീമിന്റെ തലവേദന വര്‍ധിച്ച് കൊണ്ട് വരുകയാണ്. ഇപ്പോള്‍ ലഭിച്ച റിപ്പോര്‍ട്ട് പ്രകാരം അസുഖം കാരണം ഇംഗ്ലണ്ടിലെ പ്രതിരോധ താരം ആയ ജോണ്‍ സ്റ്റോണ്‍സ് കളിക്കാന്‍ സാധ്യത വളരെ കുറവ് ആണ്.അദ്ദേഹം ഇന്നതെ പരിശീലന സെഷനില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്നു ജര്‍മന്‍- ഇംഗ്ലിഷ് മാധ്യമങ്ങളുടെ അന്വേഷണം ആണ് താരത്തിനു പരിക്ക് ആണ് എന്ന വിവരം ലോകം അറിഞ്ഞത്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ആയ ഹാരി മഗ്വയറുടെ അഭാവം തന്നെ നിലവിലെ മാനേജര്‍ ആയ സൌത്ത് ഗെയിറ്റിന് ഏറെ പ്രശ്നം സൃഷ്ട്ടിക്കുന്നുണ്ട്.പേശി പ്രശ്നത്തെത്തുടർന്ന് മാഗ്വെയർ ടൂർണമെൻ്റിൽ നിന്ന് പുറത്തായതിനാൽ, സ്ക്വാഡിലെ ഏറ്റവും പരിചയസമ്പന്നനായ സെൻ്റർ ബാക്ക് ആണ് സ്റ്റോൺസ്.അദ്ദേഹവും മാർക്ക് ഗുഹിയയും ആയിരിന്നു ഇംഗ്ലണ്ടിന്റെ പ്രതിരോധ ജോഡി.ഈ സമയത്ത് സ്റ്റോണ്‍സിന്റെ അഭാവം ഇംഗ്ലണ്ട് ടീമിനെ ഏറെ ബാധിക്കുന്ന ഒന്നാണ്.സ്റ്റോണ്‍സ് കളിക്കില്ല എങ്കില്‍ പിന്നീട് നറുക്കു വീഴുന്നത് ലിവര്‍പൂള്‍ സെന്റര്‍ ബാക്ക് ആയ് ജോ ഗോമസിന് ആയിരിയ്ക്കും.എന്നാല്‍ വളരെ മോശം സീസണ് കഴിഞ്ഞു വന്ന അദ്ദേഹത്തിന് ഇങ്ളണ്ടിന്റെ പ്രതിരോധം കൈകാര്യം ചെയ്യാന്‍ കഴിയുമോ എന്നതും വലിയൊരു ചോദ്യ ചിഹ്നമാണ്.