ട്വൻ്റി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെ നിഷ്‌കരുണം ഓസ്‌ട്രേലിയ തകർത്തു
ശനിയാഴ്ച ബാർബഡോസിൽ നടന്ന മത്സരത്തിൽ ഇംഗ്ലണ്ടിനെ 36 റൺസിന് തകർത്ത് ഓസ്‌ട്രേലിയ നിലവിലെ ചാമ്പ്യൻമാരുടെ ടി20 ലോകകപ്പ് പ്രതീക്ഷകൾക്ക് തിരിച്ചടി നല്കി.ദ്യ മത്സരം മഴയിൽ കുതിര്‍ന്നതിന് ശേഷം ഇതുവരെ ഒരു ജയം ഇംഗ്ലണ്ട് ടീം നേടിയിട്ടില്ല.എന്നാല്‍ ഇത് ഓസീസിന്റെ രണ്ടാമത്തെ വിജയം ആണ്.
ആദ്യം ബാറ്റ് ചെയ്ത ഓസീസ് ടൂര്‍ണമെന്റില്‍ ആദ്യത്തെ 200 റണ്‍സ് നേടി.നിശ്ചിത 20 ഓവറില്‍ അവര്‍ ഏഴു വിക്കറ്റ് നഷ്ട്ടത്തില്‍ 201 റണ്‍സ് നേടി.എന്നാല്‍ ഒറ്റ ബാറ്റര്‍ പോലും 40 റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്തില്ല.ഇത് തന്നെ ആണ് കങ്കാരുപ്പടയുടെ ടീം വര്‍ക്കിനെ എടുത്തു കാണിക്കുന്നത്.ഓപ്പണര്‍മാര്‍ ആയ ട്രാവീസ് ഹെഡ്,ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ ആണ് ഓസീസിന് വേണ്ടി തകര്‍പ്പന്‍ അടി കാഴ്ചവെച്ചത്.മറുപടി നല്കാന്‍ ഇറങ്ങിയ ഇംഗ്ലണ്ട് മികച്ച തുടക്കം ആണ് കാഴ്ചവെച്ചത്.ഫിൽ സാൾട്ടും ബട്ട്‌ലറും ഇംഗ്ലണ്ടിന് ശക്തമായ തുടക്കം നല്കി.ആറ് ഓവറുകൾക്ക് ശേഷം 54-0 എന്ന നിലയിൽ എത്തി.എന്നാല്‍ ഈ കൂട്ടുക്കെട്ട് പൊളിച്ച് കൊണ്ട് മിച്ചൽ സ്റ്റാര്‍ക്ക് ആണ് ഓസീസിന് ബ്രേക്ക് നല്കിയത്.ആദ്യ വിക്കറ്റിന് ശേഷം ഓസീസ് ബോളര്‍മാര്‍ക്ക് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നേടാന്‍ കഴിഞ്ഞത് അവരുടെ ജയം വളരെ എളുപ്പം ആക്കി.28 റണ്‍സ് നല്കി രണ്ടു വിക്കറ്റ് എടുത്ത ആദം സാമ്പയാണ് മാന്‍ ഓഫ് ദി മാച്ച്.