ഇന്ത്യയുടെ സെലിബ്രിറ്റി കൾച്ചറിനെ രൂക്ഷമായി വിമർശിച്ച് മാത്യു ഹെയ്ഡൻ
2024 ഐസിസി ടി20 ലോകകപ്പിന് മുന്നോടിയായി ലോകോത്തര നിലവാരം ഉള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വലിയ നേട്ടങ്ങള്‍ ഒന്നും നേടാന്‍ കഴിയാത്തതിനുള്ള കാരണം മുൻ ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ മാത്യു ഹെയ്ഡൻ വെളിപ്പെടുത്തി.സംഗതി വെളിപ്പെടുത്താന്‍ അദ്ദേഹം ഉപയോഗിച്ചത് ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെയും മുംബൈ ഇന്ത്യൻസിൻ്റെയും ഉദാഹരണം ആയിരുന്നു.
“ഇന്ത്യയില്‍ ഒരു താരത്തിനെ കുറിച്ച് മോശമായി പറഞ്ഞാല്‍ അയാള്‍ക് നാല് സൈഡില്‍ നിന്നും ആക്രമണം ലഭിക്കും.ഇപ്പോള്‍ വാങ്കഡേ സ്റ്റേഡിയത്തില്‍ ഇരുന്നു രോഹിതിനെ കുറ്റം പറഞ്ഞാല്‍ എന്തായിരിക്കും അവസ്ഥ.അത് പോലെ തന്നെ ആണ് ഇന്ത്യന്‍ ടീമിലും പല താരങ്ങളുടെ അവസ്ഥ.അവര്‍ക്ക് അതിരില്‍ കവിഞ്ഞ ആരാധക പിന്തുണ ലഭിക്കുന്നുണ്ട്.അത് താരങ്ങളെ വിമര്‍ശനത്തില്‍ നിന്നും രക്ഷപ്പെടുത്തുന്നു.ഇതാണ് അവരുടെ പ്രകടനത്തെ ബാധിക്കുന്നത്.കരുത്തുറ്റ ഇന്ത്യന്‍ ടീം സെമിയില്‍ തട്ടിയും മുട്ടിയും കയറിയ ഓസീസിന് മുന്നില്‍ പതറിയതും ഈ കാരണം കൊണ്ടാണ്.” ഹെയ്ഡൻ പറഞ്ഞു.






































