ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ ; എവര്‍ട്ടനിലേക്ക് കണ്ണും നട്ട് ബാഴ്സലോണ
അടുത്ത ട്രാൻസ്ഫർ ജാലകത്തിൽ ബാഴ്സലോണക്ക് വലിയ ട്രാന്‍സ്ഫറുകള്‍ നടത്തണം എങ്കില്‍ ആദ്യം കുറഞ്ഞത് ഒരു പ്രധാന വിൽപ്പനയെങ്കിലും നടത്തണം.അത് യാഥാർത്ഥ്യമായാൽ, തങ്ങളുടെ ഷോർട്ട്ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന അമഡോ ഒനാനയോടുള്ള താൽപ്പര്യം വർദ്ധിപ്പിക്കാൻ കറ്റാലന്‍ ക്ലബ് ഒരുങ്ങും.ബയേൺ മ്യൂണിക്ക്, പാരീസ് സെൻ്റ് ജെർമെയ്ൻ,മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നിങ്ങനെ പല ക്ലബുകളും ഈ താരത്തിനു വേണ്ടി ശ്രമം നടത്തുന്നുണ്ട്.
സ്വന്തം സാമ്പത്തിക പ്രശ്നങ്ങൾ കാരണം ബെൽജിയം ഇൻ്റർനാഷണലിനേ വിറ്റു പണം നേടാനുള്ള ഒരുക്കത്തില്‍ ആണ് ഏവര്ട്ടന് ടീം.അതിനാല്‍ ഏറ്റവും കൂടുതല്‍ പണം നല്കുന്ന ക്ലബിന് താരത്തിനെ നല്‍കും.പ്രീമിയർ ലീഗിൻ്റെ ലാഭവും സുസ്ഥിരതയും സംബന്ധിച്ച ചട്ടങ്ങൾ പാലിക്കാൻ അവര്‍ നെട്ടോട്ടം ഓടുകയാണ്.പ്രതിരോധ മിഡ്ഫീല്‍ഡര്‍ ആയ താരത്തിനെ സൈന്‍ ചെയ്യാന്‍ കഴിഞ്ഞാല്‍ ബാഴ്സയുടെ നിലവിലെ പ്രധാന പ്രശ്നത്തിന് ആയിരിയ്ക്കും പരിഹാരം ലഭിക്കുക,എന്നാല്‍ ബാഴ്സയുടെ കേളി ശൈലി പ്രീമിയര്‍ ലീഗില്‍ കളിച്ച് വളര്‍ന്ന താരത്തിനു ഇണങ്ങുമോ എന്നത് ആണ് നിലവിലെ ബാഴ്സ മാനേജ്മെന്റിന്റെ പ്രധാന സംശയം.