പ്ലൈമൗത്ത് മാനേജരായി മടങ്ങി എത്തി വെയ്ൻ റൂണി
ഇംഗ്ലണ്ടിൻ്റെയും മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെയും ഇതിഹാസം വെയ്ൻ റൂണിയെ ഇംഗ്ലീഷ് രണ്ടാം ടയർ ചാമ്പ്യൻഷിപ്പ് ടീമായ പ്ലിമൗത്ത് ആർഗൈലിൻ്റെ മാനേജരായി നിയമിച്ചിരിക്കുന്നു. ജനുവരിയിൽ ബർമിംഗ്ഹാം സിറ്റി പുറത്താക്കിയതിന് ശേഷം റൂണിയുടെ ആദ്യത്തെ മാനേജർ റോളാണിത്.അദ്ദേഹം അവര്‍ക്ക് വേണ്ടി പതിനഞ്ച് മല്‍സരത്തില്‍ ഡഗ് ഔട്ടില്‍ ഇരുന്നു.
ചാംപ്യന്‍ഷിപ്പില്‍ പ്ലിമൗത്ത് ആർഗൈല്‍ 21 ആം സ്ഥാനത്ത് ആണ് ഫീനിഷ് ചെയ്തത്.പ്ലിമൗത്ത് ആർഗിലിലെ ഈ ജോലി തനിക്ക് ഏറെ വേണ്ടപ്പെട്ടത് ആണ് എന്നും തന്നില്‍ മാനേജ്മെന്‍റ് അര്‍പ്പിച്ച ഈ വിശ്വാസം തനിക്ക് കാക്കണം എന്നും റൂണി പറഞ്ഞു.മാനേജരായി മൂന്ന് മാസങ്ങൾ മാത്രം കഴിഞ്ഞ് ഏപ്രിലിൽ പുറത്താക്കപ്പെട്ട ഇയാൻ ഫോസ്റ്ററിന് പകരമാണ് റൂണി ഇപ്പോള്‍ വരുന്നത്.ഇംഗ്ലണ്ടിൻ്റെ ടോപ്പ് ഡിവിഷനിൽ കളിച്ചിട്ടില്ലാത്ത ഈ ക്ലബിന് വേണ്ടി തന്നാല്‍ കഴിയുന്നത് ചെയ്യും എന്നും റൂണി പ്രസ്ഥാവനയില്‍ പറഞ്ഞു.