വെസ്റ്റ് ഹാമിൻ്റെ ലൂക്കാസ് പാക്വെറ്റക്കെതിരെ വാതുവെപ്പ് ചട്ടലംഘനത്തിന് കേസെടുത്തു
വെസ്റ്റ് ഹാമിൻ്റെ മധ്യനിര താരം ലൂക്കാസ് പാക്വെറ്റയ്ക്കെതിരെ ഇംഗ്ലണ്ട് ഫുട്ബോൾ അസോസിയേഷൻ (എഫ്എ) വാതുവെപ്പ് നിയമങ്ങൾ ലംഘിച്ചതിന് കുറ്റം ചുമത്തി.മല്‍സരത്തില്‍ താരം മനപൂര്‍വം കാര്‍ഡ് വാങ്ങാന്‍ ശ്രമിച്ചു എന്നും അതിലൂടെ വാതുവേപ്പില് പണം നേടി എന്നതുമാണ് അദ്ദേഹത്തിനെതിരെ വന്ന ആരോപണം.
2022-23 സീസണിലെ മൂന്ന് മത്സരങ്ങൾ, ഈസ്റ്റ് ലണ്ടൻ ക്ലബുമായുള്ള പ്രീമിയർ ലീഗിലെ ആദ്യ മത്സരം, 2023-24 കാമ്പെയ്നിൻ്റെ ഉദ്ഘാടന മത്സരം – ഇതില്‍ എല്ലാം താരം കുറ്റം ചെയ്തിട്ട് ഉണ്ട് എന്നാണ് ഇംഗ്ലണ്ട് ഫൂട്ബോള്‍ പറയുന്നത്.എന്നാല്‍ ഇതിനെതിരെ ലൂക്കാസ് ഇന്സ്ടഗ്രാമിലൂടെ മറുപടി കൊടുത്തിട്ടുണ്ട്.ആരോപണങ്ങൾ മുഴുവനായും നിഷേധിക്കുന്നു എന്നും താന്‍ നിരപരാധി ആണ് എന്നു തെളിയും വരെ കേസ് നടത്തും എന്നും താരം പറഞ്ഞു.ആരോപണങ്ങളോട് ഔപചാരികമായി പ്രതികരിക്കാൻ പാക്വെറ്റയ്ക്ക് ജൂൺ 3 വരെ സമയമുണ്ടെന്ന് എഫ്എ പ്രസ്താവനയിൽ പറയുന്നു.