മാഞ്ചസ്റ്റർ സിറ്റിയുടെ കെവിൻ ഡി ബ്രൂയിന അമേരിക്കയിലേക്ക് ????
2025-ൽ സാധ്യമായ ട്രാൻസ്ഫറിനെക്കുറിച്ച് മാഞ്ചസ്റ്റർ സിറ്റിയുടെ കെവിൻ ഡി ബ്രൂയ്ൻ പുതിയ അമേരിക്കന്‍ ലീഗ് ടീം ആയ സാൻ ഡിയാഗോ എഫ്‌സിയുമായി പ്രാഥമിക ചർച്ചകൾ നടത്തിയതായി റിപ്പോർട്ട്.പെപ് ഗ്വാർഡിയോളയുടെ വിദഗ്ധ നേതൃത്വത്തിന് കീഴിൽ മറ്റൊരു ടൈറ്റില്‍ സിറ്റി നേടി എങ്കിലും ഈ സീസണില്‍ ടീമിന് വേണ്ടി കെവിന്‍റെ സംഭാവന വളരെ കുറവ് ആയിരുന്നു.
ഈ സീസണിൽ താരത്തിനു പരിക്ക് വലിയ പ്രശ്നം ആയിരുന്നു.അദ്ദേഹം തിരിച്ചുവന്നിട്ട് മികച്ച പ്രകടനം കാഴ്ചവെച്ചു എങ്കിലും ഈ സിറ്റി ടീമിലെ താരത്തിന്‍റെ ആവാശ്യകത സ്വയം അദ്ദേഹം ചോദ്യം ചെയ്തിട്ടുണ്ടാകും.അടുത്ത സീസണില്‍ പെപ്പ് പോകുന്നതോടെ കെവിന് സിറ്റിയില്‍ തുടരാന്‍ താല്‍പര്യം ഉണ്ടാകില്ല.അത് കൂടാതെ ടീമില്‍ പല യുവ താരങ്ങളുടെയും വരവ് കെവിന്‍റെ ഗെയിം ടൈമിനെ ബാധിക്കും എന്നും അദ്ദേഹം കരുത്തുന്നു.അദ്ദേഹത്തിന്റെ സേവനങ്ങള്‍ക്ക് വേണ്ടി പല ക്ലബുകളും യൂറോപ്പില്‍ നിന്നു തന്നെ വരും എങ്കിലും അമേരിക്കയില്‍ പോയി കരിയര്‍ തുടരാന്‍ ആണ് അദ്ദേഹത്തിന് താല്‍പര്യം എന്നും മാധ്യമങ്ങള്‍ വിലയിരുത്തുന്നു.