ഐപിഎൽ 2024: യശസ്വി ജയ്‌സ്വാൾ, സന്ദീപ് ശർമ്മ എന്നിവരുടെ പ്രകടനത്തില്‍ മുംബൈയെ തോല്‍പ്പിച്ച് രാജസ്ഥാന്‍ റോയല്‍സ്
ഇന്ത്യൻ പ്രീമിയർ ലീഗിൽ തിങ്കളാഴ്ച രാജസ്ഥാൻ റോയൽസ് മുംബൈ ഇന്ത്യൻസിനെ ഒമ്പത് വിക്കറ്റിന് തോൽപ്പിച്ചു.സന്ദീപ് ശർമ്മയുടെ കന്നി അഞ്ച് വിക്കറ്റ് നേട്ടവും യശസ്വി ജയ്‌സ്വാൾ ഗംഭീര സെഞ്ചുറിയുമായും കളം നിറഞ്ഞു നിന്നു.ഈ ഐപിഎല്ലിലെ ഏറ്റവും മികച്ച ബൗളിംഗ് ഫിഗര്‍ പുറത്ത് എടുത്ത സന്ദീപ് (4-0-18-5) ആണ് മാന്‍ ഓഫ് ദി മാച്ച്.
ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ 179 റണ്‍സ് എടുത്തു.45 പന്തില്‍ നിന്നും 64 റണ്‍സ് എടുത്ത തിലക്ക് വര്‍മയും 24 പന്തില്‍ നിന്നും 49 റണ്‍സ് എടുത്ത നഹേല്‍ വദേരയും ആണ് മുംബൈയെ ഈ സ്കോറിലേക്ക് എത്തിച്ചത്.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന്‍ മികച്ച തുടക്കത്തോടെ തന്നെ വിജയം ഉറപ്പിച്ച് കഴിഞ്ഞു.18.4 ഓവറിൽ 183/1 എന്ന നിലയില്‍ കളി അവസാനിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ നടന്ന രാജസ്ഥാൻ്റെ അവസാന ഹോം മത്സരത്തിൽ 60 പന്തിൽ പുറത്താകാതെ 104 റൺസ് നേടിയ ജൈസ്വാളും 28 പന്തില്‍ നിന്നു 38 റണ്‍സും എടുത്ത സഞ്ജു സാംസണും ആണ് മുംബൈയുടെ വിജയ മോഹങ്ങളെ തല്ലി കെടുത്തിയത്.