ഐപിഎല്‍ 2024 ; മുംബൈക്കും ഡെല്‍ഹിക്കും ഇന്ന് ജയം അനിവാര്യം
ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ (ഐപിഎൽ) 20-ാം നമ്പർ മത്സരത്തിൽ ഹാർദിക് പാണ്ഡ്യയുടെ മുംബൈ ഇന്ത്യൻസ് ഞായറാഴ്ച ഉച്ചയ്ക്ക് വാങ്കഡെ സ്റ്റേഡിയത്തിൽ ഋഷഭ് പന്തിൻ്റെ ഡൽഹി ക്യാപിറ്റൽസിനെ നേരിടും.തുടർച്ചയായി മൂന്ന് തോൽവികളോടെ, മുംബൈ ഇന്ത്യന്‍സ് ലീഗ് പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്ത് ആണ്.അതേസമയം തങ്ങളുടെ അവസാന മത്സരത്തിൽ 106 റൺസിന് തോല്‍വി നേരിട്ട ഡെല്‍ഹി കാപ്പിറ്റല്‍സ് ഒമ്പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ഇന്നതെ മല്‍സരത്തില്‍ ഇരു ടീമുകള്‍ക്കും ജയം അനിവാര്യം ആണ്.ഇത്രയും കാലം പരിക്കിൽ നിന്ന് കരകയറുന്ന സൂര്യകുമാർ യാദവ് ആദ്യ മൂന്ന് മത്സരങ്ങൾ കളിച്ചിരുന്നില്ല.അദ്ദേഹം ഇന്നതെ മല്‍സരത്തില്‍ ടീമിലേക്ക് തിരിച്ചെത്തും എന്ന വാര്‍ത്ത മുംബൈ ആരാധകര്‍ക്കും ടീമിനും ഏറെ ആവേശം പകരുന്നു.അദ്ദേഹത്തിൻ്റെ വരവ് നമാൻ ധിറിനെ ടീമില്‍ നിന്നും പുറത്താക്കും.മറുവശത്ത് പരിക്കില്‍ നിന്നും മടങ്ങി എത്തിയ ശേഷം ഫോമിലേക്ക് ഉയര്‍ന്ന ഋഷഭ് പന്തില്‍ ആണ് ഡെല്‍ഹിയുടെ എല്ലാ പ്രതീക്ഷയും.തുടർച്ചയായി രണ്ട് അർധസെഞ്ചുറികള്‍ നേടിയ പന്തിന് വേണ്ടുന്ന പിന്തുണ മറ്റുള്ള താരങ്ങളില്‍ നിന്നു ലഭിക്കുന്നില്ല.






































