വിരാട് കോഹ്‌ലിയുടെ മാസ്റ്റര്‍ സ്ട്രോക്ക് ; ബാങ്ളൂര്‍ – 183/3
17 വർഷത്തെ ടൂർണമെൻ്റിൻ്റെ ഐപിഎൽ ചരിത്രത്തിൽ 7500 റൺസ് തികയ്ക്കുന്ന ആദ്യ ബാറ്റ്‌സ്മാൻ എന്ന റെക്കോർഡാണ് ശനിയാഴ്ച ബെംഗളൂരു റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിൻ്റെ വിരാട് കോഹ്‌ലി സ്വന്തമാക്കിയത്.സ്വന്തം തട്ടകത്തില്‍ നടന്ന മല്‍സരത്തില്‍ ടോസ് ലഭിച്ചിട്ട് ബോള്‍ ചെയ്യാന്‍ ആയിരുന്നു രാജസ്ഥാന്‍ തീരുമാനിച്ചത്.സ്റ്റാര്‍ ബാറ്റര്‍ കോഹ്ലിയുടെ (72 പന്തില്‍ 113 റണ്‍സ് *) ആണ് ബാംഗ്ലൂരിവിനെ മാന്യമായ സ്കോറിലേക്ക് നയിച്ചത്.
20 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 3 വിക്കറ്റ് നഷ്ട്ടത്തില്‍ ആര്‍സിബി 183 റണ്‍സ് ആണ് എടുത്തിട്ടുള്ളത്.കോഹ്ലിയെ കൂടാതെ ഫാഫ് ഡു പ്ലേസ്സി(33 പന്തില്‍ 44 റണ്‍സ്) മാത്രമാണു നന്നായി കളിച്ചത്.ഇരുവരും ആദ്യ വിക്കറ്റില്‍ ആര്‍സിബിക്ക് 125 റണ്‍സ് ആണ് നല്കിയത്.എന്നാല്‍ ഇത് മുതല്‍ എടുക്കാന്‍ ശേഷം വന്ന ബാറ്റ്സ്മാന്‍മാര്‍ക്ക് കഴിഞ്ഞില്ല.ഗ്ലെന്‍മാക്സ്വെല്‍ ,സൌരവ് ചൌഹാന്‍ എന്നിവര്‍ വന്നയുടന്‍ തന്നെ പുറത്തായി.അവസാന ഓവറുകളില്‍ വമ്പന്‍ അടിക്ക് മുതിര്‍ന്നു എങ്കിലും വലിയ ബിഗ് ഹിറ്റിനൊന്നും ബാംഗ്ലൂരിനു കഴിഞ്ഞില്ല.ഈ പിച്ചില്‍ എങ്കിലും ബാംഗ്ലൂരിവിന്റെ ഹൈ റേറ്റ് എക്കണോമി ബോളര്‍മാര്‍ കൃത്യമായ ലൈനിലും ലെങ്ക്ത്തിലും പന്ത് എറിഞ്ഞാല്‍ ജയം നേടാന്‍ വലിയ സാധ്യത തന്നെ ഉണ്ട്.