മുഹമ്മദ് ആമിറിനെ തിരികെ പാക്ക് ടീമിലേക്ക് എടുക്കരുത് എന്ന് റമീസ് രാജ
പാകിസ്ഥാൻ ക്രിക്കറ്റ് താരം മുഹമ്മദ് ആമിർ അന്താരാഷ്ട്ര വിരമിക്കൽ ഒഴിവാക്കി കൊണ്ട് 2024 ലെ ടി20 ലോകകപ്പ് കളിയ്ക്കാന്‍ തയ്യാര്‍ ആണ് എന്ന് പ്രഖ്യാപ്പിച്ചു.ഈ വാര്‍ത്ത വന്നതോടെ ഷോപീസ് ഇവൻ്റിലെ ടീമിൻ്റെ സാധ്യതകളെക്കുറിച്ച് പാകിസ്ഥാനിലെ ആരാധകർക്ക് പ്രതീക്ഷകള്‍ ഏറെ വര്‍ധിക്കാന്‍ തുടങ്ങി.എന്നാല്‍ ഈ വാര്‍ത്ത മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ റമീസ് രാജ അല്പം നീരസത്തോടെ ആണ് പ്രതികരിച്ചത്.
മുഹമ്മദ് ആമിറിനെക്കുറിച്ചുള്ള എൻ്റെ കാഴ്ചപ്പാടുകൾ വളരെ നേരായതാണ്. ക്രിക്കറ്റിനെ ശരിയാക്കുമെന്ന് ഞാൻ സത്യപ്രതിജ്ഞ ചെയ്തിട്ടില്ല, പക്ഷേ സമൂഹവും ആരാധകരും കളങ്കിതരായ ക്രിക്കറ്റ് താരങ്ങൾ ഉണ്ടോ അവരെ ഈ പവിത്രം ആ കളിയില്‍ നിന്നും പുറത്താക്കുകയാണ് വേണ്ടത് എന്ന് മനസിലാക്കണം.ഞാൻ അവരോട് സഹതപിക്കുന്നുണ്ടെങ്കിലും ക്ഷമ എൻ്റെ പുസ്തകത്തിലില്ല. ദൈവം വിലക്കിയാൽ പോലും എൻ്റെ മകൻ അത്തരമൊരു കാര്യം ചെയ്തിരുന്നെങ്കിൽ, ഞാൻ അവനെ വീട്ടില്‍ നിന്നും പുറത്താക്കിയിട്ടുണ്ടാകും.”രാജ പറഞ്ഞു.