നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ അട്ടിമറി ജയം നേടി പഞ്ചാബ് എഫ്സി
വ്യാഴാഴ്ച ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയെ 1-0 ന് പരാജയപ്പെടുത്തി പഞ്ചാബ് എഫ്സി.2023-24 ലെ ഇന്ത്യൻ സൂപ്പർ ലീഗിലെ (ഐഎസ്എൽ) അവസാന ആറ് മത്സരങ്ങളിൽ പഞ്ചാബ് എഫ്സി തങ്ങളുടെ നാലാമത്തെ വിജയം ആണ് നേടിയിരിക്കുന്നത്.ജയത്തോടെ ലീഗ് പട്ടികയില്‍ അവര്‍ ഒന്‍പതാം സ്ഥാനത്തേക്ക് കയറിയിരിക്കുന്നു.
വിൽമർ വിൽമർ ജോർദാൻ ഗിൽ 63-ാം മിനിറ്റിൽ നേടിയ പെനാല്‍റ്റി ഗോള്‍ ആണ് മല്‍സരത്തിലെ വഴി തിരിവ് ആയത്.ഗിലിന്റെ ഷോട്ട് തോണ്ടൻബ സിംഗ് കൈ കൊണ്ട് തടുത്തത് ആണ് പെനാല്‍ട്ടിയില്‍ കലാശിച്ചത്.അത്രയും നേരം മല്‍സരത്തില്‍ ഇരു ടീമുകള്‍ക്കും മേല്‍ക്കൈ നേടാന്‍ കഴിഞ്ഞിരുന്നില്ല.മല്‍സരത്തിന്റെ എല്ലാ മേഘലയിലും അവര്‍ തുല്യര്‍ ആയിരുന്നു.ജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ പഞ്ചാബ് എഫ്സി സ്വപ്നം കാണാന്‍ ആരംഭിച്ചിരിക്കുന്നു.നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി അവരുടെ അടുത്ത മത്സരത്തിനായി മാർച്ച് 12 ന് മുംബൈ സിറ്റി എഫ്സിയുമായി കളിക്കും, അതേസമയം പഞ്ചാബ് എഫ്സി ഒരു ദിവസം മുമ്പ്, അതായത് മാർച്ച് 11 ന് എഫ്സി ഗോവയുമായി കൊമ്പുകോർക്കും.