ഹാരിസ് റൗഫ്, തോളെല്ല് തകർന്നതിനെത്തുടർന്ന് ടി20 ലോകകപ്പിൽ കളിക്കുമെന്ന് സംശയം
തോളെല്ല് തകർന്നതിനെ തുടർന്ന് പാകിസ്ഥാൻ പേസർ ഹാരിസ് റൗഫ് ടി 20 ലോകക്കപ്പ് ടൂര്‍ണമെന്റില്‍ കളിക്കുമോ എന്നത് വലിയ ഒരു ചോദ്യ ചിഹ്നം ആയി നില്‍ക്കുകയാണ്. പാകിസ്ഥാൻ സൂപ്പർ ലീഗിൽ ലാഹോർ ഖലന്ദേഴ്സിനായി കളിക്കുന്നതിനിടെ ആണ് ഹാരിസിൻ്റെ തോളിന് പരിക്കേറ്റത്.മെഡിക്കൽ സ്റ്റാഫിൻ്റെ രോഗനിർണയത്തിന് ശേഷം പരിക്കിൽ നിന്ന് കരകയറാൻ അദ്ദേഹത്തിന് നാലോ ആറോ ആഴ്ചയെങ്കിലും വേണ്ടിവരുമെന്ന് ഐസിസി രേഖപ്പെടുത്തി.
പരിക്കിനെത്തുടർന്ന്, 30-കാരന് പിഎസ്എൽ സീസണിൻ്റെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകും, കൂടാതെ ജൂൺ 2 ന് ആരംഭിക്കാൻ പോകുന്ന ലോകകപ്പും ചിലപ്പോള്‍ അദ്ദേഹത്തിന് കളിയ്ക്കാന്‍ കഴിയില്ല.എന്നാല്‍ ഈ വാര്‍ത്ത വന്നതിനു ശേഷം ലാഹോർ ഖലന്ദർസ് ക്യാപ്റ്റനും പാക്ക് സഹ താരവും കൂടിയായ ഷഹീൻ അഫ്രീദി വേണ്ടത്ര വിശ്രമം ലഭിച്ചാല്‍ റൌഫിന് ലോകക്കപ്പ് ടീമിലേക്ക് സമയത്തിന് തന്നെ തിരിച്ചെത്താന്‍ കഴിയും എന്നും അദ്ദേഹം പറഞ്ഞു.ഈ സമയത്ത് റൌഫിന് വേണ്ടത് അകമഴിഞ്ഞ പിന്തുണയാണ് എന്നും അത് നല്കാന് പാക്ക് ടീം മുന്നില്‍ തന്നെ ഉണ്ടാകും എന്നും ആഫ്രിദി മീഡിയ ഹൌസിനോട് പറഞ്ഞു.