ബ്രെന്റ്ഫോര്ഡിനേ പഞ്ഞിക്കിട്ട് ലിവര്‍പൂള്‍ !!!!!!
പ്രീമിയര്‍ ലീഗില്‍ ഇന്നലെ മികച്ച വിജയം നേടി കൊണ്ട് ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗില്‍ അവരുടെ നില കൂടുതല്‍ മെച്ചപ്പെടുത്തി.എന്നാല്‍ അതിനു അവര്‍ കൊടുത്ത വില വളരെ കൂടുതല്‍ ആയിരുന്നു.ടീമിലെ പ്രധാന ഫോര്‍വേഡ് ആയ ഡിയഗോ ജോട്ടക്ക് പരിക്ക് പറ്റി പുറത്തായത് ക്ലോപ്പിനും സംഘത്തിനും വലിയ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്.
ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ആണ് അവര്‍ ബ്രെന്റ്ഫോര്‍ഡിനെ പരാജയപ്പെടുത്തിയത്. തുടക്കം മുതല്‍ക്ക് തന്നെ മല്‍സരത്തില്‍ ആധിപത്യം സ്ഥാപ്പിക്കാന്‍ റെഡ്സിന് കഴിഞ്ഞു.35 ആം മിനുട്ടില്‍ ഒരു മികച്ച ചിപ് ഗോളില്‍ ഡാര്വിന് നൂനസിലൂടെ ലിവര്‍പൂള്‍ ലീഡ് നേടി.ഒന്‍പത് മിനുറ്റിന് ശേഷം ആയിരുന്നു ജോട്ട കളം വിട്ടത്.അദ്ദേഹത്തിന് പകരം കളത്തില്‍ ഇറങ്ങിയ സല ലിവര്‍പൂളിന് വേണ്ടി ഒരു ഗോളും ഒരു അസിസ്റ്റും റജിസ്റ്റര്‍ ചെയ്തു.55 ആം മിനുട്ടില്‍ മാക് അലിസ്റ്ററുടെ രണ്ടാമത്തെ ഗോളോടെ ലിവര്‍പൂള്‍ ഏറെക്കുറെ ജയം ഉറപ്പിച്ച മട്ടായിരുന്നു.കോടി ഗാക്ക്പ്പോ വകയായിരുന്നു ലിവര്‍പൂളിന്റെ നാലാമത്തെ ഗോള്‍.ബ്രെന്റ്ഫോര്‍ഡിന് വേണ്ടി ഇവാന് ടോര്‍ണി ആശ്വാസ ഗോള്‍ കണ്ടെത്തി.ജയത്തോടെ ലിവര്‍പൂള്‍ നിലവില്‍ ആഴ്സണലുമായുള്ള രണ്ടു പോയിന്റ് ലീഡ് നിലനിര്‍ത്തി.