മൂന്നാം ടെസ്റ്റ് ; ഇന്ത്യ 400 ലേക്ക് !!!!!!!!!!
രാജ്‌കോട്ടിൽ നടക്കുന്ന രണ്ടാം ദിനത്തിൽ ഇംഗ്ലണ്ടിനെതിരെ ധ്രുവ് ജുറലും രവിചന്ദ്രൻ അശ്വിനും ചേർന്ന് ഇന്ത്യയെ 400 റൺസ് എന്ന നേട്ടത്തിലേക്ക് എത്തിക്കാന്‍ ഒരുങ്ങുന്നു.ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഇന്ത്യ 388/7 എന്ന നിലയിലാണ്. യഥാക്രമം 31, 25 റൺസുമായി ജുറൽ, അശ്വിൻ എന്നിവർ ക്രീസില്‍ ഉണ്ട്.326/5 എന്ന നിലയിൽ ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജയും കുൽദീപ് യാദവും പുനരാരംഭിച്ചെങ്കിലും ആദ്യ അരമണിക്കൂറിനുള്ളിൽ ഇരുവരും പുറത്തായി.
112 റണ്‍സ് നേടിയ ജഡേജയെ ജോ റൂട്ട് ഒരു റിട്ടേണ്‍ കാച്ചിലൂടെ പുറത്താക്കി.ഈ മല്‍സരത്തില്‍ വികെറ്റ് ഒന്നും നേടാതെ പോയ ജയിംസ് ആന്‍ഡെര്‍സെണിന്‍റെ ആദ്യ ബ്രേക്ക് ആയി മാറി കുല്‍ദീപ്.അതിനു ശേഷം സ്കോറിലേക്ക് 57 റണ്‍സിന്‍റെ പാര്‍ട്ട്ണര്‍ഷിപ്പ് കൂട്ടി ചേര്‍ക്കാന്‍ അശ്വിന്‍ – ജൂറല്‍ ജോഡികള്‍ക്ക് കഴിഞ്ഞു.കഴിയുന്ന അത്രയും സ്കോര്‍ ചെയ്തു ഇംഗ്ലണ്ട് ടീമില്‍ നിന്നും മുന്‍ നിര വിക്കറ്റുകള്‍ നേടുക എന്നതാണു രണ്ടാം ദിനത്തില്‍ ഇന്ത്യന്‍ ടീമിന്‍റെ പദ്ധതി.